ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് സ്ത്രീകളുടെ ശരീരം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. റോഡരികില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരുടെയും മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. രണ്ട് പേരെയും കൊന്ന് വലിച്ചെറിഞ്ഞതുപോലെയാണുള്ളതെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രദേശവാസികള്‍ പ്ലാസ്റ്റിക് ബാഗുകള്‍ കാണുന്നത്. തുടര്‍ന്ന് ബാചി ജജ്‌റൗ ഗ്രാമത്തിലെ നിവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
കക്‌റല നൗലി റോഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഒ.പി. സിങ് പറഞ്ഞു. ഇരുവര്‍ക്കും 35നടുത്താണ് പ്രായം തോന്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ തിരിച്ചറിയാന്‍ സാധിക്കാതിരിക്കാനാണ് മുഖം കത്തിച്ചിരിക്കുന്നത്. അവരുടെ ശരീരം പോളിത്തീന്‍ കവറിലാക്കി തള്ളുകയായിരുന്നുവെന്നും ഒ.പി സിങ് കൂട്ടിച്ചേര്‍ത്തു. കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി അയച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
content highlights: Partially burnt bodies of two women found in plastic bag in U.P