Sports News
ആര്‍.സി.ബിക്ക് ഐ.പി.എല്‍ കിരീടമില്ലാത്തതിന്റ പ്രധാന കാരണം അതാണ്; വെളിപ്പെടുത്തലുമായി പാര്‍ത്ഥിവ് പട്ടേല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 15, 03:25 pm
Monday, 15th July 2024, 8:55 pm

2024 ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ വമ്പന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി, എന്നാല്‍ അവസാന അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച മികച്ച തിരിച്ചുവരവ് കാണിച്ച ടീമായിരുന്നു ആര്‍.സി.ബി.

ഐ.പി.എല്‍ ചരിത്രത്തില്‍ ഒമ്പതാം തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനേറ്ററില്‍ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഇതോടെ ഐ.പി.എല്‍ കിരീടത്തിന് വേണ്ടിയുള്ള ബെംഗളൂരിന്റെ കാത്തിരിപ്പ് നീളുകയാണ്.

 

2008ല്‍ തുടങ്ങിയ ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും ഇതുവരെ ഒരു ട്രോഫി നേടാന്‍ സാധിച്ചിട്ടില്ല. വിന്‍ഡീസ് കരുത്തന്‍ ക്രിസ് ഗെയ്ല്‍, എ.ബി.ഡി. വില്ലിയേഴ്‌സ് തുടങ്ങിയവര്‍ ഉണ്ടായിരുന്നിട്ടും ടീം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ആര്‍.സി.ബിയുടെ തോല്‍വിയുടെ മറ്റൊരു വലിയ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പാര്‍ത്ഥിവ് പട്ടേല്‍.

‘ഞാന്‍ ആര്‍.സി.ബിക്ക് വേണ്ടി കളിച്ചട്ടുണ്ട്, ആ സമയങ്ങളില്‍ ടീം എപ്പോഴും വ്യക്തികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്, ടീമിനെക്കുറിച്ചല്ല. ഗെയ്ല്‍, എ.ബി.ഡി, കോഹ്‌ലി എന്നിവരെക്കുറിച്ചായിരുന്നു എല്ലാം, അതാണ് അവര്‍ ട്രോഫികള്‍ നേടാത്തതിന്റെ കാരണം,’പാര്‍ത്ഥിവ് പട്ടേല്‍ സൈറസ് പോഡ്കാസ്റ്റില്‍ പറഞ്ഞു.

2014ല്‍ ആണ് പട്ടേല്‍ ബെംഗളൂരില്‍ എത്തുന്നത്. ഐ.പി.എല്ലില്‍139 മത്സരങ്ങളില്‍ നിന്ന് 2848 റണ്‍സാണ് താരം നേടിയത്. 13 അര്‍ധ സെഞ്ച്വറികളും താരത്തിന് ഉണ്ട്.

 

Content highlight: Parthiv Patel Talking About RCB