ലോക്ഡൗണിന്റെ ഏറ്റവും വലിയ നേട്ടം എന്നത് ആളുകള്‍ മദ്യപാനം നിര്‍ത്തിയെന്നതാണ്; പാര്‍ത്ഥിപന്‍
indian cinema
ലോക്ഡൗണിന്റെ ഏറ്റവും വലിയ നേട്ടം എന്നത് ആളുകള്‍ മദ്യപാനം നിര്‍ത്തിയെന്നതാണ്; പാര്‍ത്ഥിപന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th April 2020, 4:25 pm

കൊവിഡ് മഹാമാരിയെ തടയുന്നതിന് വേണ്ടിയാണ് രാജ്യത്തൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടായെന്ന് നടന്‍ പാര്‍ത്ഥിപന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം ആളുകള്‍ ചെലഴിക്കുന്നു. ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതോടെ കുടുംബാംഗങ്ങളും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതിനേക്കാളേറെ വേറൊരു വലിയ നേട്ടമാണ് ലോക്ഡൗണ്‍ സമ്മാനിച്ചതെന്ന് പാര്‍ത്ഥിപന്‍ പറയുന്നു. മദ്യപാന ശീലത്തില്‍ നിന്ന് നിരവധി ആളുകള്‍ വിടുതല്‍ നേടിയെന്നതാണ് ആ നേട്ടമെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു. ആളുകള്‍ മദ്യപിക്കുന്നത് നിര്‍ത്തുകയും ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാട്ടിത്തുടങ്ങിയെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.

വ്യക്തിപരമായി താനും ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. ശരീരം നന്നായിരിക്കുന്നതിന് വേണ്ടി ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ വ്യായാമം ചെയ്യാന്‍ നിര്‍ബന്ധിതനായെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.

പാര്‍ത്ഥിപന്റെ ഇനി റിലീസാവാനുള്ള ചിത്രം ജ്യോതികയോടൊപ്പം അഭിനയിക്കുന്ന പൊന്മകള്‍ വന്താലാണ്. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്നതിനെ ചൊല്ലി ഇപ്പോള്‍ നിര്‍മ്മാതാക്കളും തിയ്യേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.