| Thursday, 8th March 2018, 11:56 am

മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് റിപ്പോര്‍ട്ട്; ചികിത്സക്കായി യു.എസിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ട്രീറ്റ്‌മെന്റിനായി ബുധനാഴ്ച അദ്ദേഹം യു.എസിലെത്തി.

ഫെബ്രുവരി 15 ന് പരീക്കറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലും തുടര്‍ന്ന് ഗോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ പരീക്കറിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

അസുഖം അല്‍പ്പം ഗുരുതരമാണെന്നും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതായും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.


Also Read പുലി മുരളുന്നതുപോലെ ഒരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോയെന്ന് നിയമസഭയില്‍ സ്പീക്കര്‍; ”ഞാനും കേള്‍ക്കുന്നുണ്ട് സര്‍” എന്ന് മുഖ്യമന്ത്രി


പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആണെന്നും അസുഖം നാലാം സ്റ്റേജിലാണന്നുമുള്ള തരത്തില്‍ നേരത്തെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അന്ന് ആശുപത്രി അധികൃതര്‍ അത് നിഷേധിക്കുകയായിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി യു.എസിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പരീക്കര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോകുന്നതെന്ന് പരീക്കര്‍ കത്തില്‍പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കാനായി കാബിനറ്റ് ഉപദേശക സമിതിയും അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. പെട്ടെന്ന് തിരിച്ചെത്താന്‍ എല്ലാവരുടേയും പ്രാര്‍ത്ഥനകളുണ്ടാവണമെന്ന് പരീക്കര്‍പറഞ്ഞുയ

We use cookies to give you the best possible experience. Learn more