| Saturday, 14th January 2023, 9:56 am

ഭാരത് ജോഡോ യാത്രക്കിടെ എം.പി കുഴഞ്ഞുവീണ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ പാര്‍ലമെന്റ് അംഗം കുഴഞ്ഞുവീണ് മരിച്ചു. ജലന്ധര്‍ എം.പി സന്ദോഗ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പഞ്ചാബിലൂടെയാണ് ഇപ്പോള്‍ യാത്ര കടന്നുപോകുന്നത്. സംസ്ഥാനത്തെ ഫില്ലൗറില്‍ എന്ന പ്രദേശത്തുകൂടെ യാത്ര കടന്നുപോകുമ്പോഴായിരുന്നു ഇദ്ദേഹം കുഴഞ്ഞുവീണത്. സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. ഇതിന് പിന്നാലെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.

Contente Highlight: Parliamentarian collapses and dies during Bharat Jodo Yatra

We use cookies to give you the best possible experience. Learn more