ന്യൂദല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ നിന്ന് ലഭിക്കുന്ന സബ്‌സിഡി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്ത് എം.പിമാര്‍. ഏകകണ്ഠമായാണ് തീരുമാനം.
പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കാന്‍ എം.പിമാര്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോക്സഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തില്‍ എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കാന്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
പുതിയ തീരുമാനത്തോടെ പ്രതിവര്‍ഷം 17 കോടി രൂപ ലാഭിക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2015 ല്‍ അന്നത്തെ ബി.ജെ.ഡി ലോക്‌സഭാ എം.പിയായിരുന്ന ബൈജയന്ത് ജയ് പാണ്ട സ്പീക്കര്‍ക്ക് ഒരു കത്തെഴുതിയിരുന്നു.
എം.പിമാര്‍ അവരുടെ കാന്റീന്‍ സബ്സിഡിയുടെ പ്രത്യേകാവകാശങ്ങള്‍ ഉപേക്ഷിക്കുന്നത് ‘കൂടുതല്‍ പൊതു വിശ്വാസം നേടിയെടുക്കുന്നതിനുള്ള ശരിയായ നടപടി’ ആയിരിക്കുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.