ധാക: ബംഗ്ലാദേശില്‍ പതിനൊന്നാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.വ്യാപകമായ അക്രമങ്ങള്‍ നടന്ന പ്രചരണത്തിന് ശേഷം സര്‍ക്കാര്‍ 29മുതല്‍ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തലാക്കി.
30ന് എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് 4 മണി വരെ നീളും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ 31 ന് പുലര്‍ച്ചെ 1 മണിക്ക് പുന:സ്ഥാപിക്കും എന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം 8.60കോടി ജനങ്ങളെ സര്‍ക്കാറിന്റെ തീരുമാനം ബാധിക്കും എന്നാണ് കണക്ക്.
104.2 ദശലക്ഷം വോട്ടര്‍മ്മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തും. പത്താമത്തെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ക്ക് ഹസീന ദാക്കാ സിറ്റിയിലാണ് വോട്ട് രേഖപ്പെടുത്തിയത്.
Also Read: സുകുമാരന്‍ നായരുടേയും വെള്ളാപ്പള്ളിയുടേയും മനസ് ബി.ജെ.പിക്കൊപ്പം; കുമ്മനം തിരിച്ചുവന്നാല്‍ മത്സരിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള
ഇതിനിടയില്‍ നോലവാക്കാലിയിലെ ഒരു വോട്ടടുപ്പ് കേന്ദ്രത്തില്‍ അക്രമകാരികളെത്തി വോട്ടിങ്ങ് സാമഗ്രികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങി.
നാഷണല്‍ യൂണിറ്റി ഫ്രണ്ടിന്റെ നാല് പ്രവര്‍ത്തകരുടെ മരണത്തെ തുടര്‍ന്ന് മൂന്ന് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി തെരഞ്ഞെ
ടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇവിടങ്ങളില്‍ ജനുവരി 27നാവും വോട്ടെടുപ്പ് നടക്കുക.
ബംഗ്ലാദേശില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ വോട്ടെടുപ്പിനുണ്ട്. 6 മണ്ഡലങ്ങളിലാണ് ഇ.വി.എമ്മുകള്‍ ഉപയോഗിക്കുന്നത്.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജ്യത്ത് ജനുവരി 2 വരെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.