| Thursday, 5th December 2019, 11:54 am

ഉന്നാവോയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; പാര്‍ലമെന്റ് താത്കാലികമായി നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉന്നാവോയില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തിയ സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു.

കോണ്‍ഗ്രസ് എം.പിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ വിഷയങ്ങളെല്ലാം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന് നേരത്തെ നോട്ടീസ് നല്‍കണമെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് സഭയില്‍ പ്രശ്‌നമായത്.

12 മണിവരെയാണ് സഭ നിര്‍ത്തിവെച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൈംഗീക അതിക്രമത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ലക്നൗ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിലെ പ്രധാന പ്രതിയായ യുവാവും പെണ്‍കുട്ടിയും കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയില്ലാത്തതിനാല്‍ പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more