കുഞ്ഞ് ജനിച്ചാല്‍ അച്ഛനും അവധി; പെറ്റേര്‍ണറ്റി ലീവ് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക്
Daily News
കുഞ്ഞ് ജനിച്ചാല്‍ അച്ഛനും അവധി; പെറ്റേര്‍ണറ്റി ലീവ് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2017, 9:45 am

ന്യൂദല്‍ഹി: കുഞ്ഞ് ജനിച്ചാല്‍ ഇനി അച്ഛനും അവധി കിട്ടും. പെറ്റേര്‍ണറ്റി ലീവിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വിട്ടു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് കുഞ്ഞ് പിറന്നാല്‍ അവധി നല്‍കുന്നത്. 15 ദിവസമാണ് അവധി അനുവദിച്ചിട്ടുള്ളത്. ഇത് സ്വകാര്യമേഖലയിലടക്കം അസംഘടിത തൊഴില്‍ മേഖലയിലേയ്ക്കു കൂടി വ്യാപിപ്പിക്കാനുള്ള പരിഗണനയിലാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്.


Also Read:വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നിര്‍ത്തലാക്കാന്‍ സി.ഐ.എസ്.എഫ്


ജനിച്ച് കുറച്ചുദിവസങ്ങളില്‍ കുഞ്ഞിന് അമ്മയോടൊപ്പം അച്ഛന്റെയും സാന്നിധ്യം അത്യാവശ്യമാണെന്ന് ബില്‍ കൊണ്ടുവരുന്ന കോണ്‍ഗ്രസ് എം.പി രാജീവ് സത്വ പറഞ്ഞു.പേരന്റല്‍ ബെനഫിറ്റ് സ്‌കീം എന്ന പേരില്‍ പുരുഷന്‍മാര്‍ക്ക് പെറ്റേര്‍ണറ്റി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്നും സത്വ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നേരത്തെ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിച്ചുള്ള നിയമഭേദഗതി നിലവില്‍ വന്നിരുന്നു. പേറ്റേണര്‍റ്റി അവധി മൂന്നുമാസത്തേയ്ക്ക് ഉയര്‍ത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അത്രയും ദിവസം അനുവദിച്ചുകൊടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.