| Tuesday, 11th June 2013, 12:00 am

ഫോക്കസ് മാള്‍ ഉള്‍പ്പെടെ നാല് മാളുകളിലെ പാര്‍ക്കിങ് ഫീസ് നിര്‍ത്തലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിലെ നാല് പ്രധാന ഷോപ്പിങ് മാളുകളിലെ പാര്‍ക്കിങ് ഫീസ് നിര്‍ത്തലാക്കി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് ഫീസ് പിരിവ് നിര്‍ത്തലാക്കിയത്.

നേരത്തേ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പാര്‍ക്കിങ് ഫീസ് നിര്‍ത്തലാക്കിയിരുന്നു. ഫോക്കസ് മാള്‍, ആര്‍.പി മാള്‍, എമറാള്‍ഡ് മോള്‍, ബിഗ് ബസാര്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ് ഫീസാണ് നിര്‍ത്തലാക്കിയത്.[]

മതിയായ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നവര്‍ക്കേ കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിക്കൂ എന്നിരിക്കേ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

മുന്‍സിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വകാര്യ വണ്ടിത്താവളം സ്ഥാപിച്ച് ജനങ്ങളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. മാളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ടത് കെട്ടിട ഉടമയുടെ ചുമതലയാണെന്നും പാര്‍ക്കിങ്ങിന്റെ പേരില്‍ പകല്‍ കൊള്ള അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more