[share]
[]തിരുവനന്തപുരം: റുബെല്ലാ വാക്‌സിനേഷന്‍ സ്വാഗതാര്‍ഹമാമെന്നും പദ്ധതി നടത്തിപ്പിലെ പോരായ്മകള്‍ പരഹരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
ഗര്‍ഭിണികള്‍ക്ക് റുബെല്ലാ വരുന്നതുമൂലം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന റുബെല്ലാ സിന്‍ഡ്രോം കേരളത്തില്‍ ഗണ്യമായ ഒരു പ്രശ്‌നമല്ല എന്ന വാദം വാസ്തവ വിരുദ്ധമാണെന്നും പരിഷത്ത് പറഞ്ഞു.
സ്‌കൂളുകളിലൂടെ ആരോഗ്യപരിപാടികള്‍ നടപ്പാക്കുന്ന ഇന്നത്തെ രീതിയാണ് ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ പദ്ധിതി നടത്തിപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കുന്നതാണ് ഒരു കാരണം.
റുബെല്ലാ പരിപാടി തന്നെ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചാതാണ്. അത് യഥാസമയം നടപ്പാക്കത്തും പരീക്ഷാ സമയത്ത് നടപ്പാക്കിയതും ആസൂത്രണത്തിലെ പിഴവാണ്.
സ്‌കൂള്‍ തലത്തിലുള്ള ആരോഗ്യ ഇടപെടലുകളെ ഏകോപിപ്പിച്ച് സമഗ്രമായ ആരോഗ്യപദ്ധതിക്ക് രൂപം നല്‍കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.