തന്റെ പിതാവിനെ കൊന്നതാണ്, 14ാം വയസ്സില്‍ താന്‍ പീഡനത്തിനിരയായി: വെളിപ്പെടുത്തലുകളുമായി മൈക്കല്‍ ജാക്‌സന്റെ മകള്‍
Daily News
തന്റെ പിതാവിനെ കൊന്നതാണ്, 14ാം വയസ്സില്‍ താന്‍ പീഡനത്തിനിരയായി: വെളിപ്പെടുത്തലുകളുമായി മൈക്കല്‍ ജാക്‌സന്റെ മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th January 2017, 4:00 pm

PARIS-JACKSON

താന്‍ പതിനാലാം വയസ്സില്‍ അജ്ഞാതന്റെ പീഡനത്തിനിരയായിട്ടുണ്ടെന്നു പറഞ്ഞെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ പാരിസ് തയ്യാറായില്ല. ഇതേതുടര്‍ന്ന് താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നതായും ശരിയായിട്ട് ചിന്തിക്കാനോ ഒന്നും ചെയ്യാനോ കഴിയാതിരുന്ന എനിക്ക് ജീവിക്കേണ്ടതില്ല എന്ന തോന്നല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞു.

ന്യൂയോര്‍ക്ക്: പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ കൊന്നതാണെന്ന് മകള്‍ പാരീസ്. റോളിംഗ് സ്‌റ്റോണ്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയതാണെന്നും താന്‍ പീഡനത്തിനിരയിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുകളുമായി ജാക്‌സന്റെ 18 കാരിയായ മകള്‍ രംഗത്തെത്തിയത്.

Also read നമ്പര്‍ വണ്‍ കീപ്പറാകാന്‍ കായിക ക്ഷമത തെളിയിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി: ഇരട്ട സെഞ്ച്വറിയുമായി തലയുയര്‍ത്തി സാഹ

ജാക്‌സന്‍ മരിച്ച് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് തന്റെ പിതാവിനെ കൊന്നതായാണ് വിശ്വസിക്കുന്നത് എന്ന വെളിപ്പെടുത്തലുകളുമായി മകള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പിതാവ് മരിച്ചതിന് ശേഷം താന്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും മകള്‍ അഭിമുഖത്തില്‍ പറഞ്ഞു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമയായ തനിക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പാരീസ് വ്യക്തമാക്കി.

താന്‍ പതിനാലാം വയസ്സില്‍ അജ്ഞാതന്റെ പീഡനത്തിനിരയായിട്ടുണ്ടെന്നു പറഞ്ഞെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ പാരിസ് തയ്യാറായില്ല. ഇതേതുടര്‍ന്ന് താന്‍ വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നതായും ശരിയായിട്ട് ചിന്തിക്കാനോ ഒന്നും ചെയ്യാനോ കഴിയാതിരുന്ന എനിക്ക് ജീവിക്കേണ്ടതില്ല എന്ന തോന്നല്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞു.

ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് തന്റെ പിതാവിനെക്കുറിച്ച് ചിന്തിച്ചതാണ് ജീവിക്കാന്‍ പ്രേരണയായതെന്നും ഇനിയൊരിക്കലും പിതാവ് തിരിച്ചു വരില്ലെങ്കിലും ലോകം എന്നിലൂടെ പിതാവിനെ കാണുന്നു എന്ന ചിന്ത തനിക്ക് ഉത്തേജനമായെന്നും പാരീസ് പറഞ്ഞു.

ജാക്‌സന്റെ  മരണത്തിനു കാരണം ഡോ: കോണ്‍റാഡ് മുറേയായണെന്നും പാരീസ് ആരോപിച്ചു. മരണത്തിന്റെ എല്ലാകാരണങ്ങളും ജാക്‌സണെ കൊലപ്പെടുത്തിയത് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മകള്‍ പറഞ്ഞു.