മുംബൈ: മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാര്‍ട്ടി അംഗവും അഭിനേതാവുമായ പരേഷ് റാവല്‍.
മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ നിലവിലെ അവസ്ഥയെ പരിഹസിച്ചായിരുന്നു പരേഷ് രംഗത്തെത്തിയത്. ‘കോട്ട പിടിച്ചു, കടുവയെ നഷ്ടപ്പെടുത്തി’ എന്നായിരുന്നു പരേഷ് ട്വിറ്ററില്‍ കുറിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഛത്രപതി ശിവജി മഹാരാജിന്റെ ഉദ്ധരണിയായ ‘ഞങ്ങള്‍ക്ക് കോട്ട ലഭിച്ചു, പക്ഷേ കടുവയെ നഷ്ടപ്പെട്ടു’ എന്ന വാക്കുകളാണ് പരേഷ് ഉപയോഗിച്ചത്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന എന്‍.സി.പിയുടെ ഉപാധികള്‍ അംഗീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യപടിയെന്നോണം ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്നു സാവന്ത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചയില്ലെന്ന് ഇന്നലെ എന്‍.സി.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനവും രാജിവെയ്ക്കണമെന്ന് ഉപാധികളില്‍ പറഞ്ഞിരുന്നു.