| Friday, 6th November 2015, 1:25 pm

രക്ഷിതാക്കളും സ്വകാര്യസ്‌കൂള്‍ അധികൃതരും കരാറില്‍ ഏര്‍പ്പെടണമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ:  സൗദിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും സ്വകാര്യസ്‌കൂള്‍ അധികൃതരും വിശദമായ കരാര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടണമെന്ന് കാണിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.

റിയാദ് വിദ്യാഭ്യാസ ഡിപാര്‍ട്‌മെന്റ് ഡയരക്ടറായ നോറ അല്‍ ഉക് ലയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്വകാര്യ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇത്തരം കരാറുകള്‍ ഗുണം ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രക്ഷിതാക്കളുമായി കരാര്‍ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ വ്യവസ്ഥ ചെയ്യേണ്ടതുണ്ടെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.

ഇതിന് പുറമെ വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുമായി ടെക്സ്റ്റ് മെസ്സേജുകള്‍ വഴിയും മറ്റും ബന്ധപ്പെടുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു

We use cookies to give you the best possible experience. Learn more