ന്യൂദല്‍ഹി: ഡീസലിന് അഞ്ച് രൂപയും പാചകവാതകത്തിന് 250 രൂപയും വില വര്‍ദ്ധിപ്പിക്കണമെന്ന് കീര്‍ത്ത് പരേഖ് സമിതിയുടെ ശുപാര്‍ശ.
ധനക്കമ്മി കുറയ്ക്കാനുള്ള മാര്‍ഗമായാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
മണ്ണെണ്ണയുടെയും വില വര്‍ദ്ധിപ്പിക്കണമെന്നും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ഒന്‍പതില്‍ നിന്നും ആറായി വെട്ടിക്കുറയ്ക്കണമെന്നും ശുപാര്‍ശയിലുണ്ട്.
[]പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് നാല് രൂപ കൂട്ടണമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.
കൂടാതെ ഘട്ടം ഘട്ടമായി പാചക വാതക സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും പരേഖ് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ഓരോ മാസവും വില വര്‍ദ്ധിപ്പിച്ച് ഡീസലിന്റെ സബ്‌സിഡി പൂര്‍ണമായും എടുത്ത് കളയണം.
ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്ക് കൈമാറി.
ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് മാത്രമേ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്തിമതീരുമാനം കൈക്കൊള്ളു എന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.
നിര്‍ദ്ദേശങ്ങള്‍ നേരത്തെ തയ്യാറായിരുന്നെങ്കിലും അന്തിമറിപ്പോര്‍ട്ട് ഇപ്പോള്‍ മാത്രമാണ് സമര്‍പ്പിച്ചത്.