| Wednesday, 6th May 2015, 2:23 pm

പര്‍ദ്ദയും സാരിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അധികമൊന്നും പരിണാമത്തിനു വിധേയമാകാതെ ഇപ്പോഴും നിലനില്‍ക്കുന്ന വേഷമാണ് പര്‍ദ്ദ. അത് മതശാസനയാണ്. ആറാം നൂറ്റാണ്ടില്‍ തുടങ്ങിയ ശാസന. പര്‍ദ്ദയുടെ രാഷ്ട്രീയം പറയുന്നത് സ്ത്രീ ശരീരം മുഴുവന്‍ ലൈംഗീക അവയവം ആണെന്നാണ്. മുഖം ഒഴികെ സ്ത്രീയുടെ ഏതു അവയവവും പുരുഷനില്‍ കാമം ഉണ്ടാക്കും, സ്ത്രീ ആക്രമിക്കപെടും. ഇത് പോലെ ഒരു പുരുഷ വിദ്വേഷ രാഷ്ട്രീയത്തെ അവന്‍ ഒരു മടിയും ഇല്ലാതെ അംഗീകരിക്കുന്നു



ഒപ്പീനിയന്‍ | പ്രീത ജി.പി


 പര്‍ദ്ദയെ വിമര്‍ശിക്കുമ്പോള്‍ സാരിയും സാരിയെ വിമര്‍ശിക്കുമ്പോള്‍ പര്‍ദ്ദയും വിമര്‍ശനവിധേയമാകുന്നു. ഇത് രണ്ടും ധരിക്കാത്ത ആള്‍ എന്ന നിലയിലും രണ്ടും ധരിച്ചിട്ടുള്ള/ധരിക്കുന്ന വ്യക്തിയെന്ന നിലയിലും ഒരു താരതമ്യം നടത്താന്‍ ശ്രമിക്കാം. (രണ്ടും താരതമ്യം അര്‍ഹിക്കുന്നില്ല എങ്കിലും.)

അധികമൊന്നും പരിണാമത്തിനു വിധേയമാകാതെ ഇപ്പോഴും നിലനില്‍ക്കുന്ന വേഷമാണ് പര്‍ദ്ദ. അത് മതശാസനയാണ്. ആറാം നൂറ്റാണ്ടില്‍ തുടങ്ങിയ ശാസന. പര്‍ദ്ദയുടെ രാഷ്ട്രീയം പറയുന്നത് സ്ത്രീ ശരീരം മുഴുവന്‍ ലൈംഗീക അവയവം ആണെന്നാണ്. മുഖം ഒഴികെ സ്ത്രീയുടെ ഏതു അവയവവും പുരുഷനില്‍ കാമം ഉണ്ടാക്കും, സ്ത്രീ ആക്രമിക്കപെടും. ഇത് പോലെ ഒരു പുരുഷ വിദ്വേഷ രാഷ്ട്രീയത്തെ അവന്‍ ഒരു മടിയും ഇല്ലാതെ അംഗീകരിക്കുന്നു, എന്ത് കൊണ്ട് ? (ഞാന്‍ മുഖം മറക്കാത്ത പര്‍ദ്ദയെ കുറിച്ചാണ് പറയുന്നത്. മുഖം മറക്കുന്ന പര്‍ദ്ദ ഒരു ചര്‍ച്ച പോലും ആവശ്യപ്പെടുന്നില്ല )

സമൂഹത്തിലെ ചെറിയ വിഭാഗം പുരുഷന്മാരില്‍ ഉള്ള ബലാത്സംഗത്വരയെ, മുഴുവന്‍ പുരുഷ സമൂഹത്തിനും പങ്കിട്ടു കൊടുത്തത് കൃത്യമായ അജണ്ടയോടെ തന്നെയാണ്. ഇത്തരം വികല മനോഭാവങ്ങളുടെ കൂടി ഉല്‍പ്പന്നമാണ് “സ്ത്രീ ആക്രമിച്ചു കീഴ്‌പ്പെടുത്തേണ്ടവളാണ്” എന്ന പുരുഷബോധത്തിന് പ്രധാന കാരണം. കൃത്യമായി, സ്ത്രീ ഒരു ഉത്തമ ഉല്‍പന്നം ആകണമെങ്കില്‍ അവളുടെ specifications ഇന്നതായിരിക്കണം എന്ന സാമൂഹിക ബോധം, ഉത്തമ ഉല്‍പന്നം അല്ലാത്ത സ്ത്രീയോട് എങ്ങനെയും എന്തും ആകാം എന്നും, അവളുടെ സാമൂഹിക നിലനില്‍പ്പ് പുരുഷന്റെ ഔദാര്യം മാത്രമാണ് എന്നുമുള്ള പൊതു ബോധത്തിലേക്ക് വളരുന്നു. “തുണിവാദ”ത്തിന്റെ അപകടവും ഇവിടെയാണ്.


ഒരു ജീവിക്കും ആകര്‍ഷിക്കപെടുക എന്ന പരിണാമ ലക്ഷ്യത്തെ അതിജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ലൈംഗീക ആകര്‍ഷണം ഇല്ലാത്ത ഒരു കിനാശേരി എന്ന സ്വപ്നം സ്ത്രീകള്‍ തന്നെ അട്ടിമറിച്ചു. അവര്‍ ബോഡി ഷേപ്പ് ചെയ്ത് ആ വേഷത്തെയും സെക്‌സി ആക്കി. മുഖം മറച്ച പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ കണ്‍പീലികളും പുരികവും മനോഹരങ്ങള്‍ ആക്കാന്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നു.


പര്‍ദ്ദയുടെ ജനന കാരണം മണല്‍കാറ്റില്‍ നിന്ന് രക്ഷനേടാനാണ് എന്നവാദം അംഗീകരിക്കുമ്പോള്‍ തന്നെ മരുഭൂമിയിലെ ആ കൊടും ചൂടില്‍ പര്‍ദ്ദ അനുയോജ്യം ആയിരുന്നോ എന്ന ചോദ്യം നിലനില്‍ക്കുന്നു. പുറം യാത്രകള്‍ അന്ന് സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്നോ?

കാലാവസ്ഥക്ക് അനുകൂലമായ വേഷം എന്ന് പറയുമ്പോള്‍ കാലാവസ്ഥക്ക് അനുസരിച്ച് അതിന്റെ ഉപയോഗ രീതിയും മാറേണ്ടതില്ലേ? ചൂടും തണുപ്പും അനുസരിച്ച് നിറമെങ്കിലും മാറി വരേണ്ടേ. അറബി നാടുകളില്‍ സ്ത്രീകളും പുരുഷന്മാരും ഏകദേശം ഒരേ വേഷം ആണ്. എന്നിട്ടും സ്ത്രീക്ക് കറുപ്പും പുരുഷന് വെളുപ്പും എന്ത് കൊണ്ട്? കാലാവസ്ഥക്ക് ഒപ്പം തന്നെ പുരുഷാധിപത്യ അജണ്ടയും ഉണ്ട് എന്ന് സാരം. അത് തീരെ ലളിതവും അല്ല .

പര്‍ദ്ദയുടെ ഇന്ന് പ്രചരിക്കുന്ന രാഷ്ടീയം ഒരേ സമയം സ്ത്രീ വിരുദ്ധമാണ്, പുരുഷ വിരുദ്ധമാണ്, സമൂഹ വിരുദ്ധമാണ്.

പര്‍ദ്ദ ധാരികളോട് എന്തിന് ഇത് ധരിക്കുന്നു എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം, പര്‍ദ്ദവാദികള്‍ പറയുന്നതുപോലെ പുരുഷ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആണ് എന്നല്ല. ഒരു ജീവിക്കും ആകര്‍ഷിക്കപെടുക എന്ന പരിണാമ ലക്ഷ്യത്തെ അതിജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ലൈംഗീക ആകര്‍ഷണം ഇല്ലാത്ത ഒരു കിനാശേരി എന്ന സ്വപ്നം സ്ത്രീകള്‍ തന്നെ അട്ടിമറിച്ചു. അവര്‍ ബോഡി ഷേപ്പ് ചെയ്ത് ആ വേഷത്തെയും സെക്‌സി ആക്കി. മുഖം മറച്ച പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ കണ്‍പീലികളും പുരികവും മനോഹരങ്ങള്‍ ആക്കാന്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നു. പര്‍ദ്ദ സ്ത്രീയുടെ ചോയ്‌സ് എന്ന് പറയുമ്പോള്‍ തന്നെ ലക്ഷ്യം ആണ്‍ ദൈവത്തിന്റെ സ്വര്‍ഗ്ഗം തന്നെ.

പര്‍ദ്ദ സ്ത്രീയെ വെറും ലൈംഗീക അവയവ സമാഹാരം ആക്കുക മാത്രമല്ല, മറിച്ച് പുരുഷനെ ബലാത്സംഗി കൂടി ആക്കുന്നു. സാമൂഹിക അതിജീവനത്തില്‍ സ്ത്രീ പുരുഷ സഹവര്‍ത്തിത്വം അസാധ്യമാണെന്ന് അത് നമ്മളോട് പറയുന്നു. സ്ത്രീയുടെ മുഖം അല്ലാതെ ഏതു അവയവും പുരുഷനില്‍ ഒരു ബലാത്സംഗിയെ സൃഷ്ടിക്കും എന്നും. ഇത് പുരുഷപക്ഷം ആയി അവതരിപ്പിച്ചു ആധിപത്യ അജണ്ട അതിന്റെ ജോലി ഭംഗി ആക്കി.

അടുത്തപേജില്‍ തുടരുന്നു


അങ്ങനെ പര്‍ദ്ദയുടെ രാഷ്ട്രീയം, സ്ത്രീ വിരുദ്ധ മനുഷ്യ വിരുദ്ധ, സമൂഹ വിരുദ്ധ രാഷ്ട്രീയത്തില്‍ ചിതറി കിടക്കുന്നു. അതുകൊണ്ട് തന്നെ പര്‍ദ്ദ നേരിടുന്ന എതിര്‍പ്പിന്റെ വ്യാപ്തിയും വലുതാണ്. പര്‍ദ്ദ വേണ്ട എന്ന് വയ്ക്കാന്‍ ഒരു സ്ത്രീക്ക് കഴിയുമോ; അതിനു അവള്‍ നേരിടുന്ന സാമൂഹിക സമ്മര്‍ദം ചെറുതല്ല. കാരണം അടിമുടി മനുഷ്യന്റെ ബന്ധി ആക്കുന്ന മതത്തെ നേരിടുക എളുപ്പം അല്ല.


പുരുഷനെതിരെ ഉള്ള ഈ നിഷേധ ചിന്തയെ സ്ത്രീയെ അടിച്ചമര്‍ത്താനുള്ള ഉപകരണമാക്കി. മുഖം അല്ലാതെ ഏതു അവയവത്തിന്റെ ദര്‍ശനവും, പുരുഷന് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഉള്ള ലൈസന്‍സ് ആണ്, അത് അവന്റെ ശരിയാണ് എന്ന് അവന്റെ പ്രമാണങ്ങളില്‍ അലിഖിതമായി ചേര്‍ക്കപ്പെട്ടു.

ഒരു ജീവിയില്‍ ലൈംഗീക താല്പര്യം ഉണ്ടാകുന്നത് ഇണയുടെ ശരീരം കണ്ടിട്ടല്ല എന്നും ഉള്ളില കിടക്കുന്ന ലൈംഗീക ചോദന ആണ് എന്നും സമ്മതിക്കാന്‍ ഇപ്പോഴും തുണി വാദികള്‍ തയാറല്ല. ആ ജൈവചോദനയെ തൃപ്തി പെടുത്താനാണ് ജീവി വര്‍ഗം ഇണയെ തിരയുന്നത് എന്നതും. സ്ത്രീയും പുരുഷനും തമ്മില്‍ ഉള്ള സാമൂഹിക ബന്ധം രൂപപ്പെടുന്നത്, ബൗദ്ധികമായി വികാസം പ്രാപിച്ച ജീവി എന്ന നിലയില്‍, സംസ്‌കരിക്കപെട്ട ചില ഘടകങ്ങള്‍ കൂടി ചേര്‍ന്നാണ് എന്നും തുണിവാദികള്‍ അംഗീകരിക്കില്ല.

കുടുംബത്തിനുള്ളിലെ ബാലത്സംഗങ്ങള്‍ക്ക് ഒരു തുണിവാദിയും പരിഹാരം നിര്‍ദ്ദേശിക്കുന്നില്ല എന്നിടത്ത്, സംരക്ഷണം വെറും കാപട്യം ആണ് എന്നും, ഇത് സ്ത്രീയുടെ തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശത്തിനു മുകളില്‍ ഉള്ള അധികാര പ്രയോഗം മാത്രം ആണ് എന്നും മനസ്സിലാകും. പര്‍ദ്ദയെ കുറിച്ചുള്ള വാദങ്ങള്‍ എല്ലാം സ്ത്രീയുടെ ലൈംഗീക സുരക്ഷയും ആയി ബന്ധപെട്ടത് ആയതു കൊണ്ട് ആണ് ഇതൊക്കെ പറയേണ്ടി വരുന്നത്.

അങ്ങനെ പര്‍ദ്ദയുടെ രാഷ്ട്രീയം, സ്ത്രീ വിരുദ്ധ മനുഷ്യ വിരുദ്ധ, സമൂഹ വിരുദ്ധ രാഷ്ട്രീയത്തില്‍ ചിതറി കിടക്കുന്നു. അതുകൊണ്ട് തന്നെ പര്‍ദ്ദ നേരിടുന്ന എതിര്‍പ്പിന്റെ വ്യാപ്തിയും വലുതാണ്. പര്‍ദ്ദ വേണ്ട എന്ന് വയ്ക്കാന്‍ ഒരു സ്ത്രീക്ക് കഴിയുമോ; അതിനു അവള്‍ നേരിടുന്ന സാമൂഹിക സമ്മര്‍ദം ചെറുതല്ല. കാരണം അടിമുടി മനുഷ്യന്റെ ബന്ധി ആക്കുന്ന മതത്തെ നേരിടുക എളുപ്പം അല്ല.


സാരിയും ഒരുപാട് പരിണാമത്തിന് വിധേയമായ വേഷം ആണ്. ഇന്നും ആയികൊണ്ട് ഇരിക്കുന്നു. ഗുജറാത്തി സ്‌റ്റൈല്‍ മലയാളികള്‍ വരെ പകര്‍ത്തി കഴിഞ്ഞു. സാരി എന്ന വേഷം ലോകത്തിലെ ഏറ്റവും സെക്‌സി ആയ വേഷം ആകുമ്പോള്‍ തന്നെ അത് ഇവിടെ മാന്യതയുടെ പട്ടികയില്‍ ഇടം പിടിച്ച വേഷം എന്നത് രസകരം. പര്‍ദ്ദ വാദികള്‍ മാത്രം ആണ് സാരിയെ അടിമുടി വിമര്‍ശിക്കുന്നത്. വിദേശിയര്‍ പൊതുവേ ഇന്ത്യന്‍ സ്ത്രീകള്‍ സെക്‌സി ആയ സാരി ധരിക്കുന്നവരായാണ് കരുതുന്നത്. അത് ഇവിടെ എത്ര പേര്‍ അംഗീകരിക്കും?


ഇനി സാരി,

സാരി എപ്പോള്‍ എവിടെ നിന്ന് വന്നു. ഏതായാലും അത് മുഴുവന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വേഷം ഒന്നും അല്ല. ബംഗാളി ഒരു തരത്തില്‍ ഗുജറാത്തി വേറൊരു തരത്തില്‍, ബാക്കി ഉള്ളവര്‍ മറ്റൊരു തരത്തില്‍ ഇങ്ങനെ പോകുന്നു സാരിയുടെ വൈവിദ്ധ്യം.

മാത്രമല്ല മറ്റുവേഷങ്ങള്‍ ചുരിദാര്‍, സല്‍വാര്‍ കമ്മീസ്, പഞ്ചാബി പട്യാല , വിവിധ ഗോത്രങ്ങള്‍ക്കു വിവിധ വേഷങ്ങള്‍ ഇങ്ങനെ പോകുന്നു വസ്ത്ര വൈവിദ്ധ്യങ്ങള്‍. ഈ വേഷങ്ങള്‍ ഒക്കെ പുരുഷാധിപത്യ അജണ്ടകള്‍ തീര്‍ച്ചയായും പേറുന്നുണ്ട്. എങ്കിലും എല്ലാ വേഷങ്ങളും കൃത്യമായ പരിണാമത്തിനു വിധേയമായി. ആ പരിണാമ കാരണങ്ങള്‍ സ്ത്രീയുടെ ചോയ്‌സ് തന്നെ ആണ്. അതില്‍ അവളുടെ സൗകര്യം, സൗന്ദര്യ ബോധം, ആകര്‍ഷിക്കപെടാന്‍ ഉള്ള ആഗ്രഹം ഒക്കെ പ്രതിഫലിച്ചിട്ടുണ്ട്, പരിമിതം എങ്കിലും ശക്തമായി തന്നെ. അതുകൊണ്ട് തന്നെ ഇവയില്‍ ഒക്കെ വന്നമാറ്റങ്ങളും വലുതാണ്. വടക്കേ ഇന്ത്യയില്‍ ചുരിദാര്‍ എന്ന വേഷം സ്ത്രീയും പുരുഷനും ധരിക്കുന്നതാണ്.

സാരിയും ഒരുപാട് പരിണാമത്തിന് വിധേയമായ വേഷം ആണ്. ഇന്നും ആയികൊണ്ട് ഇരിക്കുന്നു. ഗുജറാത്തി സ്‌റ്റൈല്‍ മലയാളികള്‍ വരെ പകര്‍ത്തി കഴിഞ്ഞു. സാരി എന്ന വേഷം ലോകത്തിലെ ഏറ്റവും സെക്‌സി ആയ വേഷം ആകുമ്പോള്‍ തന്നെ അത് ഇവിടെ മാന്യതയുടെ പട്ടികയില്‍ ഇടം പിടിച്ച വേഷം എന്നത് രസകരം. പര്‍ദ്ദ വാദികള്‍ മാത്രം ആണ് സാരിയെ അടിമുടി വിമര്‍ശിക്കുന്നത്. വിദേശിയര്‍ പൊതുവേ ഇന്ത്യന്‍ സ്ത്രീകള്‍ സെക്‌സി ആയ സാരി ധരിക്കുന്നവരായാണ് കരുതുന്നത്. അത് ഇവിടെ എത്ര പേര്‍ അംഗീകരിക്കും?

അടുത്തപേജില്‍ തുടരുന്നു


ഈ ചലന സ്വാതന്ത്ര്യം ഒഴിച്ച് നിര്‍ത്തിയാല്‍ സാരി സ്ത്രീക്ക് നല്‍കുന്ന പലതും അവളുടെ തിരഞ്ഞെടുപ്പുകള്‍ തന്നെയാണ് . അത് നല്‍കുന്ന ആകര്‍ഷണീയത, അതിന്റെ അവസാനമില്ലാത്ത വര്‍ണ്ണ വൈവിധ്യങ്ങള്‍… അതുകൊണ്ട് തന്നെ ചുരിദാറും, അവിടെ നിന്ന് ജീന്‍സിലും ഒക്കെ കയറി പറ്റിയവരും ഇടയ്ക്കു സാരി ഒന്ന് പരീക്ഷിക്കും.


സാരിയുടെ ഏറ്റവും വലിയ പ്രത്യേകത, ജാതി മത വ്യത്യാസത്തെ അതിജീവിച്ചു നേടിയ സര്‍വ്വ സമ്മതി ആണ് . അതിന്റെ ഏറ്റവും വലിയ പോരായ്മ അത് സ്ത്രീയുടെ ചലന സ്വാതന്ത്ര്യത്തെ തടയുന്നു എന്നതും.

ഈ ചലന സ്വാതന്ത്ര്യം ഒഴിച്ച് നിര്‍ത്തിയാല്‍ സാരി സ്ത്രീക്ക് നല്‍കുന്ന പലതും അവളുടെ തിരഞ്ഞെടുപ്പുകള്‍ തന്നെയാണ് . അത് നല്‍കുന്ന ആകര്‍ഷണീയത, അതിന്റെ അവസാനമില്ലാത്ത വര്‍ണ്ണ വൈവിധ്യങ്ങള്‍… അതുകൊണ്ട് തന്നെ ചുരിദാറും, അവിടെ നിന്ന് ജീന്‍സിലും ഒക്കെ കയറി പറ്റിയവരും ഇടയ്ക്കു സാരി ഒന്ന് പരീക്ഷിക്കും. ഈ നാട്ടുകാര്‍ മാത്രമല്ല ഇവിടെ എത്തുന്ന അന്യനാട്ടുകാരില്‍ ചിലരും കൗതുകത്തിനു വേണ്ടിയെങ്കിലും സാരി പരീക്ഷിച്ചവരാണ് .

സാരിയുടെ മറ്റൊരു പ്രത്യകത അത് വിവിധ കാലാവസ്ഥക്ക് അനുസരിച്ച് മാറുന്നു എന്നതാണ്. മഴക്കാലത്ത് സോഫ്റ്റ് മെറ്റീരിയല്‍, ചൂടുകാലത്ത് കോട്ടന്‍, ആഘോഷങ്ങള്‍ക്ക് പട്ടുസാരി .. അത് അവളുടെ ചോയ്‌സ് ആകുന്നതു സ്വര്‍ഗം കിട്ടാനോ, ബാലത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാനോ അല്ല. ചിലര്‍ക്ക് സാരി ശീലം മാത്രമാണ്. അപ്പോഴും വീടുകളില്‍ സാരി ഉടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.

സ്ത്രീകള്‍ പുറം ജോലികളിലേക്ക് തിരിഞ്ഞപ്പോള്‍ സാരി എന്ന അസൗകര്യത്തെ അവരില്‍ പലരും ഉപേക്ഷിച്ചു. ഇന്ന് സാരി നിര്‍ബന്ധിത വേഷം അല്ലാത്ത സ്ഥാപനങ്ങളില്‍ ചുരിദാര്‍, ജീന്‍സ് ധാരികളുടെ എണ്ണം കൂടുതലാണ്. ഇനിയും മാറാതെ സാരി ധരിച്ചവര്‍ ശീലം കൊണ്ട് മാറ്റാന്‍ കഴിയത്തവരോ, മാറാന്‍ ബുദ്ധിമുട്ട് ഉള്ളവരോ, അല്ലെങ്കില്‍ “ചേട്ടന്‍ സമ്മതിക്കാത്തവരോ” ഒക്കെ ആകാം .


സാരിക്ക് മത പരിവേഷം ഒന്നും ഇല്ല എങ്കിലും അടുത്ത കാലത്ത് ഹിന്ദു മൗലിക വാദികള്‍ അതിനെ അവരുടേതാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അമ്പതാണ്ട് മുമ്പ് വരെ മാറ് മറക്കാത്ത സ്ത്രീകള്‍ ഉള്ള നാടായിരുന്ന ഈ നാട്ടില്‍ , സ്ത്രീയുടെ വസ്ത്ര ധാരണം ബാലത്സംഗത്തിനു കാരണം ആകുന്നുവെന്നു ഒരു ലജ്ജയും ഇല്ലാതെ പറയാന്‍ അവര്‍ക്ക് കഴിയുന്നു .അതിനു പരിഹാരം സാരി എന്ന പുണ്യ വേഷം ആണ് എന്നും.


സാരി പലതരം എന്ന് മാത്രമല്ല സാരി ഉടുക്കുന്നതും പലവിധം ആണ്. അതില്‍ അല്‍പം മതം കടന്നു വന്നിട്ടുണ്ട്, മുസ്‌ലീങ്ങള്‍ സാരിയുടെ തുമ്പ് തട്ടം പോലെ ഇടുന്നു. ഓരോ വ്യക്തിക്കും ഓരോ രീതി. ചിലര്‍ അലസമായി ധരിക്കുന്നു, ചിലര്‍ ടിപ് ടോപ് . സാരി പ്രൗഡി നല്കുന്നു എന്ന ധാരണ കൊണ്ടാകാം എക്‌സിക്യൂട്ടീവ് / മാനേജര്‍ ഉദ്യോഗസ്ഥകള്‍ ഔദോഗിക ഇടങ്ങളില്‍ സാരിയുടെ ആരാധകര്‍ ആണ്. അവരും അവരുടെ മറ്റു സ്വകാര്യ ഇടങ്ങളിലും, യാത്രകളിലും ഒക്കെ സാരി ഒഴിവാക്കുന്നു.

സാരിക്ക് മത പരിവേഷം ഒന്നും ഇല്ല എങ്കിലും അടുത്ത കാലത്ത് ഹിന്ദു മൗലിക വാദികള്‍ അതിനെ അവരുടേതാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അമ്പതാണ്ട് മുമ്പ് വരെ മാറ് മറക്കാത്ത സ്ത്രീകള്‍ ഉള്ള നാടായിരുന്ന ഈ നാട്ടില്‍ , സ്ത്രീയുടെ വസ്ത്ര ധാരണം ബാലത്സംഗത്തിനു കാരണം ആകുന്നുവെന്നു ഒരു ലജ്ജയും ഇല്ലാതെ പറയാന്‍ അവര്‍ക്ക് കഴിയുന്നു .അതിനു പരിഹാരം സാരി എന്ന പുണ്യ വേഷം ആണ് എന്നും.

കുറെ safety pin –കളില്‍ ഉറപ്പിച്ചിരിക്കുന്ന ഈ വേഷത്തില്‍ safety വളരെ കുറവാണ് . സാരി എന്ന വേഷം പല അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഒരു അപകടം ഉണ്ടാകുമ്പോഴോ, ഓടി രക്ഷപ്പെടേണ്ടി വരുകയോ ചെയ്യുമ്പോള്‍ സാരി സ്ത്രീയെ അപകടങ്ങളിലാക്കുന്നു. പലപ്പോഴും അപകടങ്ങളില്‍ സ്ത്രീയുടെ മരണ നിരക്ക് ഉയരാന്‍ പോലും ഇത്തരം വേഷങ്ങള്‍ കാരണം ആകുന്നുണ്ടാകം.

അല്ലെങ്കില്‍ തലമുറയെ രക്ഷിക്കാനായി വേഗചലനങ്ങള്‍ സാധ്യമാകുന്ന, ഫ്‌ളെക്‌സിബിള്‍ ആയ സ്ത്രീ ശരീരങ്ങള്‍ എങ്ങനെയാണ് കൂടുതല്‍ അപകടങ്ങളില്‍പെടുന്നത്. ചെറുപ്പം മുതല്‍ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഫ്രോക്ക്, പാവാട, ഒക്കെ അവളുടെ ചലനങ്ങളെ നിയന്ത്രിക്കുകയും, അവളുടെ ശരീരത്തെ കൈ-കാലുകളെയൊക്കെ ഊര്‍ജ്ജസ്വലമല്ലാത്ത പ്രകൃതി വിരുദ്ധമായ സൗമ്യചലനങ്ങളിലേക്ക് ഒതുക്കാന്‍ ഉള്ള പരിശീലനം കൂടി നല്‍കുന്നു. കൈ വീശി തല ഉയര്‍ത്തി നടക്കുന്ന പെണ്ണ് ആണ്‍ കാഴ്ചകളെ അലസോരപെടുത്തുകയും ചെയ്യുന്നു. സ്ത്രീയുടെ ചലനങ്ങള്‍ വരെ നിര്‍വ്വചിച്ച സമൂഹം സ്ത്രീ എന്ന ജീവിയെ അവളുടെ എല്ലാ സ്വഭാവികതകളെയും നശിപ്പിച്ചു മറ്റൊന്നായി condition ചെയ്യുന്നു .

അടുത്തപേജില്‍ തുടരുന്നു


കാലം മാറി അവളും മാറുന്നു, അവളുടെ ധാരണകളും അവളുടെ സൗന്ദര്യ സങ്കല്‍പങ്ങളും, പുരുഷാധിത്യ അജണ്ടകള്‍ അവളും തിരിച്ചറിയുന്നു. അവളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന സൗന്ദര്യ ധാരണകളെ അവള്‍ ഉപേക്ഷിച്ചു തുടങ്ങി. സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങളും അവളുടെ പരിഗണന വിഷയമായി. ആകര്‍ഷിക്കപ്പെടണം എന്ന ജൈവവാസനയില്‍ അവുടെ വ്യക്തിത്വം അവളുടെ ചലന സ്വാതന്ത്യം ഒക്കെ അവള്‍ പരിഗണിക്കുന്നു. ഒപ്പം അവനും മാറുന്നു.


കാലം മാറി അവളും മാറുന്നു, അവളുടെ ധാരണകളും അവളുടെ സൗന്ദര്യ സങ്കല്‍പങ്ങളും, പുരുഷാധിത്യ അജണ്ടകള്‍ അവളും തിരിച്ചറിയുന്നു. അവളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന സൗന്ദര്യ ധാരണകളെ അവള്‍ ഉപേക്ഷിച്ചു തുടങ്ങി. സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങളും അവളുടെ പരിഗണന വിഷയമായി. ആകര്‍ഷിക്കപ്പെടണം എന്ന ജൈവവാസനയില്‍ അവുടെ വ്യക്തിത്വം അവളുടെ ചലന സ്വാതന്ത്യം ഒക്കെ അവള്‍ പരിഗണിക്കുന്നു. ഒപ്പം അവനും മാറുന്നു.

10 വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ മലയാളിക്ക് അന്യമായിരുന്ന പര്‍ദ്ദ ഇന്ന് മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ സാധാരണമായത്തിനു പിന്നിലും മതമൗലികവാദം തന്നെ. മത മൗലികവാദവും പര്‍ദ്ദയും കൈ കോര്‍ത്ത് വളര്‍ന്നു എന്നതാണ് സത്യം .

ഒരു സ്ത്രീയും അവള്‍ അനാകര്‍ഷകമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നിട്ടും പുരുഷന് സുന്ദരികളുമായി കാത്തിരിക്കുന്ന സ്വര്‍ഗത്തില്‍ അവളുടെ സ്വത്വം എന്താകും എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള്‍ സ്വര്‍ഗ്ഗത്തിനായി അവളുടെ എല്ലാ ജൈവവാസനകളെയും, വര്‍ണ്ണ വൈവിദ്ധ്യങ്ങളേയും ഉപേക്ഷിക്കുന്നു. ദൈവമേ നീ എത്ര ക്രൂരനാണ്. നീ എന്തിന് അവരെ അവരുടെ നിറങ്ങളില്‍ നിന്ന്, വര്‍ണ്ണങ്ങളില്‍ നിന്നൊക്കെ അടര്‍ത്തി മാറ്റുന്നു? പിഞ്ചു കുഞ്ഞുങ്ങളെ വരെ… നിറങ്ങള്‍ നഷ്ടപെട്ട പെണ്‍കുഞ്ഞുങ്ങള്‍ ആകില്ലേ മനുഷ്യകുലത്തിന്റെ വലിയനഷ്ടം .

അവള്‍ക്കു അവളുടെ “അവന്‍” എങ്ങനെ ആകണം എന്ന് പറയാന്‍ സ്വാതന്ത്യം ഇല്ലാത്തിടത്ത്, അവന്മാര്‍ ഒരേ അച്ചില്‍ വാര്‍ത്ത രൂപങ്ങളായി. ഇന്ന് സ്ത്രീ വെളിവാക്കുന്ന അവളുടെ അവനെ കുറിച്ചുള്ള ധാരണകള്‍ “അവനെ ” കൂടുതല്‍ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു .

എല്ലാ സൗന്ദര്യ ബോധവും ആപേക്ഷികമാണ്. ഇനിയും അമ്പതോ നൂറോ കൊല്ലത്തിനു ശേഷം സാരി അവശേഷിക്കുമോ ? പക്ഷെ പര്‍ദ്ദ ? അതിനു ആ മതം ഇല്ലാതെ ആകണം ..


ഇനിയുള്ള കാലം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും uniform ഏകികരിക്കുക. അവരെ വസ്ത്രങ്ങള കൊണ്ട് വേര്‍തിരിക്കാതിരിക്കുക എന്നിടത്ത് ആകും വസ്ത്രത്തിന്റെ രാഷ്ട്രീയം നീതി പൂര്‍വ്വകം ആകുന്നത്. എല്ലാത്തിനും അവസാനം മനുഷ്യന്‍ വസ്ത്രം തന്നെ ഉപേക്ഷിക്കുന്ന കാലം വരട്ടെ ..


ശീലമായി പോകുന്ന ചില ഫാസിസങ്ങള്‍ക്ക്് ഉത്തമ ഉദാഹരണമാണ് പര്‍ദ്ദയും.. സാരി ചോയ്‌സിനുള്ള സാധ്യത ബാക്കി വയ്ക്കുമ്പോള്‍ പര്‍ദ്ദ അത് തീരെ നിഷേധിക്കുന്നു. അപ്പോള്‍ പര്‍ദ്ദയെ എതിര്‍ക്കുന്നവരെയെല്ലാം ഇസ്ലാമോഫോബിക് ആക്കുന്നതും പര്‍ദ്ദവാദികളുടെ മറ്റൊരു അജണ്ട . പര്‍ദ്ദയെ എതിര്‍ക്കാന്‍ ഒരു കാരണം പര്‍ദ്ദഫോബിയ യാണ്.

ഇനി എങ്ങാനും ഞങ്ങളും ധരിക്കേണ്ടി വരുമോ എന്ന ഭയം. ഹിന്ദു മത മൗലികവാദം സ്ത്രീയുടെ വസ്ത്ര സ്വതന്ത്ര്യത്തില്‍ ഇടപെട്ടു തുടങ്ങി. ഈ പോക്ക് പോയാല്‍, സംഘ പരിവാര്‍ ശക്തികള്‍ അധികം താമസിയാതെ ആര്‍ഷ ഭാരത പര്‍ദ്ദ തന്നെ ഉണ്ടാക്കും എന്നതില്‍ സംശയമില്ല .

ഇനിയുള്ള കാലം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും uniform ഏകികരിക്കുക. അവരെ വസ്ത്രങ്ങള കൊണ്ട് വേര്‍തിരിക്കാതിരിക്കുക എന്നിടത്ത് ആകും വസ്ത്രത്തിന്റെ രാഷ്ട്രീയം നീതി പൂര്‍വ്വകം ആകുന്നത്. എല്ലാത്തിനും അവസാനം മനുഷ്യന്‍ വസ്ത്രം തന്നെ ഉപേക്ഷിക്കുന്ന കാലം വരട്ടെ ..

വസ്ത്രം ധരിച്ചേ പറ്റു എന്നത് ഏതോ കാലത്തെ ഫാസിസം ആയിരുന്നിരിക്കില്ലേ. പിന്നീടു അത് ശീലമായി. അങ്ങനെ അല്ലെ?. വസ്ത്രം ഏതായാലും നാണം മറക്കാന്‍ ആയിരുന്നില്ല. മറിച്ചു വസ്ത്രം ധരിക്കാന്‍ തുടങ്ങിയതിനു ശേഷം ആണ് നാണം ഉണ്ടായത് . നാണം മറക്കാന്‍ വസ്ത്രം ഉണ്ടായി എന്നത് കള്ളമാണ് .

എല്ലാത്തിലും ഉപരി വസ്ത്രത്തിന്റെ പിന്നീടുള്ള പരിണാമങ്ങള്‍ ഒക്കെയും ലൈംഗീകതയെ ആകര്‍ഷണീയം ആക്കാന്‍ തന്നെ. അത് കൊണ്ട് തന്നെ ആകണം സ്ത്രീ ലൈംഗീകത നിയന്ത്രണ വിധേയമായപ്പോള്‍ അവളുടെ വസ്ത്രവും നിയന്ത്രണ വിധേയം ആയത് .

ആണിന്റെയും പെണ്ണിന്റെയും ചോയ്‌സ് എന്നത് മരക്കെട്ടിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസ്രിതം ആണ് ഇന്ന്. അതും പുരുഷാധിപത്യ അജണ്ട പാലിക്കുന്നതില്‍ പിശുക്ക് കാട്ടാറില്ല . എങ്കിലും തിരഞ്ഞെടുപ്പ് എന്നാ സാധ്യത കുറച്ചു കൂടി വിശാലമാണ് .

സാരിയും പര്‍ദ്ദയേയും ഒരേ വാഷിംഗ് മെഷീനില്‍ ഇട്ടു അലക്കുന്നത് വിവരകേട് ആണ് . രണ്ടും വിമര്‍ശ്ശിക്കപ്പെടേണ്ട തലവും രണ്ടാണ്.

NB: തീര്‍ച്ചയായും ഈ ലേഖനം സമൂഹത്തിലെ ഇടത്തരക്കാരുടെ വസ്ത്രരീതികളെ ആണ് കൂടുതല്‍ കണക്കിലെടുത്തത് .

We use cookies to give you the best possible experience. Learn more