ഇസ്താംബുള്‍: തുര്‍ക്കിയിലെ ചരിത്രസ്മാരകമായിരുന്ന ഹായ സോഫിയയുടെ ചിത്രം പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. 2017 ല്‍ ഹായ സോഫിയ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
നേരത്തെ ഹായ സോഫിയയെ മുസ്‌ലീം ആരാധനാകേന്ദ്രമാക്കി തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദൊഗാന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിവാദമാകുന്നതിനിടെയാണ് പാര്‍വതി ഹായ സോഫിയയുടെ ചിത്രം പങ്കുവെച്ചത് എന്നതും ശ്രദ്ധേയമാണ്.
ഹായ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്‌ലീം പള്ളി കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്.
ഓട്ടോമന്‍ പട ഹായ സോഫിയ മുസ്‌ലീം പള്ളി ആക്കുന്നതിന് മുമ്പ് ആയിരത്തിലേറെ വര്‍ഷം ഇത് ക്രിസ്ത്യന്‍ ആരാധനാലയമായിരുന്നു. 1453 ലാണ് ക്രിസ്ത്യന്‍ പള്ളി മസ്ജിദാക്കുന്നത്.
പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ