| Sunday, 31st December 2017, 4:02 pm

പാര്‍വതിക്കെതിരായ സൈബര്‍ അക്രണം അവസാനിക്കുന്നില്ല; മൈ സ്റ്റോറിയുടെ മേക്കിംഗ് വീഡിയോക്ക് എതിരെ ഡിസ് ലൈക്ക് ക്യാമ്പയിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മമ്മൂട്ടി നായകനായ കസബയെ നടി പാര്‍വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണം വീണ്ടും രൂക്ഷമാവുന്നു. പാര്‍വതിയും പൃഥിരാജും നായികാ നായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയുടെ മേക്കിംഗ് വീഡിയോക്ക് എതിരെയാണ് പുതിയ അക്രമണം.

ഇന്നലെ പുറത്ത് വിട്ട വീഡിയോക്കെതിരെ വന്‍ ഡിസ് ലൈക്ക് ക്യാമ്പയിന്‍ ആണ് നടക്കുന്നത്. ഇരുപത്തി എട്ടായിരം ആളുകളാണ് വീഡിയോ ഇതിനോടകം ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്. യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ നടി പാര്‍വതിക്കെതിരെ തെറിവിളികളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്.

നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലുവാണ് ഛായാഗ്രഹണം.ചിത്രത്തില്‍ രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് പൃഥിരാജ് എത്തുന്നത്. “ജയ്” “താര” എന്നീകേന്ദ്ര കഥാപാത്രങ്ങളെയാണ് പൃഥിയും പാര്‍വതിയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
“മൈ സ്റ്റോറി”യിലെ ആദ്യ വീഡിയോ ഗാനം ജനുവരി ഒന്നിന് പുതുവര്‍ഷ സമ്മാനമായി പുറത്തിറക്കാന്‍ നിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more