2024 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് കോച്ച് പരാസ് മാംബ്രെ ഗൗതം ഗംഭീര്‍ യുഗത്തോടെ പടിയിറങ്ങിയിരിക്കുകയാണ്. ഇതോടനുബന്ധിച്ച് താരം മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. 2024 ടി-20 ലോകകപ്പ് അംഗങ്ങളെ പ്രശംസിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുതിയ പരിശീലകരുടെ വരവോടെ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ആര്‍. അശ്വിന്റെയും മുഹമ്മദ് ഷമിയുടെയും ക്രിക്കറ്റ് ഭാവിയെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ഇരുവരെയും കുറിച്ച് സംസാരിക്കണമെന്നും ടീമില്‍ അവര്‍ക്ക് ഒരിടം ഉമ്ടാക്കണമെന്നുമാണ് മാംബ്രെ സൂചിപ്പിച്ചത്.
2023 ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വാഴ്ത്തി ലോകത്തെ ഞെട്ടിക്കാനും ഷമിക്ക് കഴിഞ്ഞിരുന്നു. അശ്വിന്‍ ഇന്ത്യയുടെ മാസ്റ്റര്‍ സ്പിന്‍ ബൗളറാണ്. ടെസ്റ്റിലും മറ്റ് പരമ്പരകളിലും സ്പിന്‍ മാത്രികം കൊണ്ട് എതിരാളികളെ അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ഷമിക്ക് അടുത്ത ടെസ്റ്റ് പരമ്പരയില്‍ തിരിച്ച് വരാന്‍ സാധിക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
Content Highlight: Paras Mhambrey Talking About Mohammad Shami And R. Ashwin