| Wednesday, 24th July 2024, 1:29 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവനാണ് നമ്പര്‍ വണ്‍, അവന് ഇന്ത്യയുടെ ലീഡറാവാന്‍ കഴിയും: പരാസ് മാംബ്രെ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്ത് വമ്പന്‍ വിജയക്കുതിപ്പിലാണ് ഇന്ത്യ. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.

ഇതോടെ രണ്ട് ഫോര്‍മാറ്റിലുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഏകദിനത്തില്‍ തിരിച്ച് വിളിച്ചപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് മാത്രമാണ് വിശ്രമം അനുവദിച്ചത്.

ഇന്ത്യയുടെ വിജയക്കുതിപ്പില്‍ വളരെ പ്രാധാന്യമുള്ള താരമാണ് ബുംറ. 2023 ഏകദിന ലേകകപ്പിലും 2024 ടി-20 ലോകകപ്പിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടി-20 ലോകകപ്പിന്റെ ഫാനലിലെ ഒരു ഘട്ടത്തില്‍ മത്സരം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ ബുംറയും തുടര്‍ന്ന് ഇന്ത്യന്‍ ബൗളിങ് യൂണിറ്റുമാണ് മത്സരം തിരിച്ച് പിടിച്ചത്.

ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബൗളിങ് കോച്ച് പരാസ് മാംബ്രെ ബുംറയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താരത്തിന് കഴിവുണ്ടെന്നാണ് മുന്‍ കോച്ച് അഭിപ്രായപ്പെടുന്നത്.

‘ഒരു ജെനറേഷനില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ബൗളറാണ് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫോര്‍മാറ്റുകളിലുടനീളം അദ്ദേഹം നമ്പര്‍ വണ്‍ ആണ്. എല്ലാ മത്സരങ്ങളിലും അവന്‍ പന്തെറിയുന്നു അതിന്റെ ക്രെഡിറ്റ് നെറ്റ് സെക്ഷനുകളിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനാണ്. പത്തില്‍ ഒമ്പത് തവണയും ബുംറയ്ക്ക് ശരിയായ സ്ഥലങ്ങളില്‍ പന്തെറിയാന്‍ കഴിയും,’ പരാസ് മാംബ്രെ പറഞ്ഞു.

‘അവന് ഒരിക്കലും ഒരിക്കലും അവന്റെ കഴിവില്‍ സംശയമില്ല, അവന് വലിയ ആത്മവിശ്വാസം ഉണ്ട്. അവന്‍ ടീമിന്റെ ലീഡറാണ്. നിങ്ങള്‍ക്ക് അവനെപ്പോലെ ഒരാളെ ആവശ്യമുണ്ട്. അദ്ദേഹത്തിന് ലോകത്തിലെ എല്ലാ അനുഭവങ്ങളും ഉണ്ട്, അത് മറ്റ് കുട്ടികളുമായി പങ്കിടുന്നത് നല്ലതാണ്. ഞാന്‍ അവനെ കാണുമ്പോഴെല്ലാം ഒരു ലീഡറായിട്ടാണ് കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Paras Mahmbrey Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more