| Thursday, 18th April 2024, 10:27 pm

'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍': ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമയുഗത്തിനുശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ജെ.എം ഇന്‍ഫോര്‍ട്ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലുവും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷത്തില്‍ എത്തുന്നു.

ലുക്മാന്‍ നായക വേഷത്തില്‍ എത്തി 2021 ല്‍ പുറത്തിറങ്ങിയ ‘നോ മാന്‍സ് ലാന്‍ഡ്’ എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജാണ്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രകാശ് ടി. ബാലകൃഷ്ണന്‍. എഡിറ്റര്‍ സി.ആര്‍ ശ്രീജിത്ത്.

ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമയാണിത്.

വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കോങ്ങാട്, രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു. ദിന്‍ നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരുടേതാണ് വരികള്‍. ബി.ജി.എം ജോയ് ജിനിത്. അഡീഷണല്‍ സിനിമട്ടോഗ്രാഫി ദര്‍ശന്‍.എം.അമ്പാട്ട്. കോ-എഡിറ്റര്‍ ശ്രീനാഥ്.എസ്. ആര്‍ട്ട് -ദുന്തു രഞ്ജീവ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വിഷ്ണു ചന്ദ്രന്‍.

ഡിജിറ്റല്‍ കോണ്‍ടെന്റ് മാനേജര്‍ – ആരോക്‌സ് സ്റ്റുഡിയോസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രകാശ്.ടി. ബാലകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ – ഷെഫിന്‍ മായന്‍. കോസ്റ്റ്യും ഡിസൈനര്‍ – ഗായത്രി കിഷോര്‍, സരിത മാധവന്‍. മേക്കപ്പ് – സജി കട്ടാക്കട. സ്റ്റില്‍ ഫോട്ടോഗ്രഫി അമീര്‍ മാംഗോ. പി. ആര്‍.ഓ മഞ്ജു ഗോപിനാഥ്. പാലക്കാടും കുന്നംകുളത്തുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍തന്നെ തീയറ്ററുകളില്‍ എത്തും.

Content Highlight: Parannu Parannu Parannu Chellan title poster out

We use cookies to give you the best possible experience. Learn more