| Monday, 6th November 2017, 7:29 am

ലോകത്തെ കള്ളപ്പണക്കാരുടെ വിവരങ്ങളുമായി പാരഡൈസ് പേപ്പേഴ്സ്; പട്ടികയില്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമുള്‍പ്പെടെ 714 ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെ രാജ്യത്തെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് കള്ളപ്പണക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.


Also Read: മദ്യത്തിന്റെ വില്‍പ്പന കൂട്ടണമെങ്കില്‍ പെണ്ണിന്റെ പേരിടണം; വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി, വീഡിയോ കാണാം


“പാരഡൈസ് പേപ്പേഴ്സ്” എന്ന പേരിലാണ് ഐ.സി.ഐ.ജെ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ ലോകനേതാക്കളെ പിടിച്ചുലച്ച പനാമ പേപ്പര്‍ വിവരങ്ങള്‍ പുറത്തുവിട്ടതും ഐ.സി.ഐ.ജെയാണ്. നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം “കള്ളപ്പണ വിരുദ്ധ ദിനമായി” ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തു വന്നത്.
പാരഡൈസ് പേപ്പഴ്‌സില്‍ 13. 4 മില്യണ്‍ (13.4 ദശലക്ഷം) രേഖകളാണുളളത്. പാനമ പേപ്പര്‍ വെളിപ്പെടുത്തലിന് 18 മാസത്തിന് ശേഷമാണ് ലോകത്തെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയുമായി ഐ.സി.ഐ.ജെയുടെ രംഗപ്രവേശം. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്.


Dont Miss: ‘കൊഞ്ഞനം കാട്ടിയിട്ടൊന്നും കാര്യം ഇല്ല മോളെ.. പോയി ടാക്‌സും പിഴയും അടച്ചിട്ടു വാ’; അമലാ പോളിനെ വിടാതെ പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയ


പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായി ചേര്‍ന്നാണ് രേഖകള്‍ ശേഖരിച്ചിരിക്കുന്നത്. പുറത്തുവന്ന രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്.

വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്നത് ആപ്പിള്‍ബൈ കമ്പനിയായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.

സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോര്‍പ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സണ്‍ ടി.വി, എസ്സാര്‍- ലൂപ്, എസ്.എന്‍.സി ലാവ്ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എം.ജി.എഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജി.എം.ആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരുകളും പുറത്തുവന്ന രേഖകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യാന്തര തലത്തില്‍ റഷ്യന്‍ സ്ഥാപനത്തിന് ട്വിറ്ററിലും ഫേസ്ബുക്കിലുമുളള നിക്ഷേപം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, യു.എസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പാരഡൈസ് പേപ്പറില്‍ പറയുന്നു.

119 വര്‍ഷം പഴക്കമുളള ഈ കമ്പനി, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, ബാങ്കേഴ്സ് ഇതുമായി ബന്ധമുളള മറ്റുളളവര്‍ എന്നിവരുടെ ആഗോള നെറ്റ്‌വര്‍ക്കാണ്. ഇവര്‍ വിദേശത്ത് കമ്പനികള്‍ ആരംഭിച്ച് അവരുടെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മാനേജ് ചെയ്യുകയും ചെയ്യുന്നു.


You Must Read This: സിനിമയിലുള്ളത് വൈദ്യുതിയേക്കാള്‍ ഷോക്കേല്‍പ്പിക്കുന്ന കാര്യങ്ങളെന്ന് വിനയന്‍; എല്ലാം വ്യക്തമെന്ന് മന്ത്രി ബാലന്‍


പലരാജ്യങ്ങളില്‍ നിന്നും ഇടപാടുകാര്‍ക്ക് നികുതി ഒഴിവാക്കി നല്‍കുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ മാനേജ് ചെയ്യുക, എസ്‌ക്രോ അക്കൗണ്ടുകള്‍ ആരംഭിക്കുക, വിമാനങ്ങളും ഉല്ലാസ നൗകകളും കുറഞ്ഞ നികുതി നല്‍കി വാങ്ങുക, രാജ്യാന്തരമായി ദശലക്ഷങ്ങള്‍ കൈമാറുന്നതിനായി വിദേശ സങ്കേതങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവയാണ് ആപ്പിള്‍ബൈ കമ്പനി ചെയ്യുക.

ഋതു സരിന്‍, ജയ് മജുംദാര്‍, സന്ദീപ് സിംഗ്, ശ്യാമള്‍ യാദവ്, പി വൈദ്യനാഥന്‍ അയ്യര്‍ എന്നിവരാണ് ഇന്ത്യന്‍ എക്‌സ്പ്രസിനായി അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് എന്നതുപോലെ 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഐ.സി.ഐ.ജെ റിപ്പോര്‍ട്ട് നിര്‍മ്മിച്ചത്.

We use cookies to give you the best possible experience. Learn more