| Saturday, 28th October 2017, 9:22 am

'മോദി കുഴിച്ച കുഴിയില്‍ മോദി തന്നെ'; രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത തിരിച്ചുവരവാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവും ചൊരിഞ്ഞ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞ കുറച്ച് നാളുകളായി രാഹുലിന് സാധിച്ചിട്ടുണ്ട്.

ഇതിനിടെ ഒരിക്കല്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കാനായി ആരംഭിച്ച ഹാഷ് ടാഗ് ട്രെന്റിംഗ് ബി.ജെ.പിയേയും മോദിയേയും തിരിച്ചു കൊത്തുകയാണ്. 2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ചായിരുന്നു ബി.ജെ.പി അപമാനിച്ചത്. ഇതേ ഹാഷ് ടാഗ് ഇപ്പോള്‍ ബി.ജെ.പിയെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പപ്പുമോദി എന്ന ഹാഷ് ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്.

മോദി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങളും വ്യാജ പ്രചരണങ്ങളുമെല്ലാം കുത്തിപ്പൊക്കി ട്രോളാക്കി മാറ്റി പപ്പുമോദി ഹാഷ് ടാഗിലൂടെ പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. രാഹുല്‍ ഗാന്ധിയെ പുകഴ്ത്താനും സോഷ്യല്‍ മീഡിയ മറക്കുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റു ശക്തമായ ഇടപെടലാണ് രാഹുല്‍ ഗാന്ധി. വലിയ വിശാലമായ നെഞ്ചുണ്ടെങ്കിലും മോദിയുടെ ഹൃദയം വളരെ ചെറുതാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദി മേഡ് ഡിസാസ്റ്റര്‍” ഫലമായാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതെന്നും 3 വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിന് ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.


Also Read: ‘ഹിമാചല്‍ പിടിക്കാന്‍ ട്രംപിനെ ഇറക്കി ബി.ജെ.പി’; അമേരിക്കയില്‍ ട്രംപ് ജയിച്ചത് മോദിയെ പോലെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞത് കൊണ്ടാണെന്ന് ബി.ജെ.പി നേതാവ്


നോട്ട് നിരോധനം മോദി നിര്‍മിച്ച ദുരന്തമാണ്.എല്ലാ പണവും കള്ളപ്പണമല്ലെന്നകാര്യം പ്രധാനമന്ത്രി മറക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നോക്കിക്കണ്ട് ലോകം ചിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. നോട്ടുനിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും രാജ്യത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ജി.എസ്.ടി കൊണ്ടുള്ള ടാക്സ് ഭീകരത കൊണ്ട് ചെറുകിട കര്‍ഷകരടക്കം ദുരിതമനുഭവിക്കുകയാണ്. “സ്റ്റാര്‍ട്ടപ്പ് ഇന്ത്യ” സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണ്. എന്നാല്‍ “ഷട്ടപ്പ് ഇന്ത്യ” നല്ലതല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

ചൈന പ്രതിദിനം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ 458 തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെയും രാഹുല്‍ഗാന്ധി രംഗത്ത് വന്നിരുന്നു. ജി.എസ്.ടി, നോട്ടുനിരോധന നയങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലായെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more