പാപ്പനംകോട് വൻ തീ പിടുത്തം; രണ്ട് പേർ വെന്തുമരിച്ചു
തിരുവനന്തപുരം: തിരുവന്തപുരം പാപ്പനംകോട് വൻ തീ പിടുത്തിൽ രണ്ട് പേർ വെന്തുമരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ന്യൂ ഇന്ത്യാ ഇൻഷുറൻസിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത് .ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ വൈഷ്‌ണ (34 ) ആണ് മരണപ്പെട്ടതിൽ ഒരാൾ. മരിച്ച രണ്ടാമത്തെയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇൻഷുറൻസ് കമ്പനിയിൽ എത്തിയ മറ്റൊരു വ്യക്തിയാണ് മരണപ്പെട്ടത് . കത്തിക്കരിഞ്ഞ നിലയിലാണ് രണ്ട് മൃതദേഹങ്ങളും കിട്ടിയത്. സംഭവസ്ഥലത്ത് ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ന് ഉച്ചയോടാണ് സംഭവം ഉണ്ടായത്. അപകടത്തിൽ കെട്ടിടം പൂർണമായും കത്തി നശിച്ചു.
ഷോർട് സർക്യൂട്ട് അല്ല അപകടകാരണം എന്നതിൽ കെ.എസ.ഇ.ബി വ്യക്തത നൽകിയിട്ടുണ്ട്. അപകടത്തിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അപകട സ്ഥലത്തുള്ള മെഡിക്കൽ ഷോപ്പിലെ സി.സി.ടി.വി പരിശോധിച്ച് വരികയാണ്.
വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് തൊട്ടടുത്തുള്ള വ്യാപരികൾ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സംഭവസ്ഥലത്തെത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാര്യവുമുണ്ടായില്ല. തീ അതിവേഗം ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മന്ത്രി ശിവൻ കുട്ടി സംഭവ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
Updating…
Content Highlight: pappanamkod tragedy