|

സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പന്‍ റിലീസ് ഉറപ്പിച്ചു; ചിത്രം 29നെത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ പാപ്പന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക.

മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മാണം- വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍, സുജിത് ജെ നായര്‍, ഷാജി. ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ജോഷി, എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്‌സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില്‍, തോമസ് ജോണ്‍, കൃഷ്ണമൂര്‍ത്തി.


സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് നിമേഷ് എം താനൂര്‍ മേക്കപ്പ് റോക്‌സ് സേവ്യര്‍, കോസ്റ്റം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.സ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

Content Highlight : Pappan movie release date announced