| Thursday, 5th November 2015, 11:10 am

പപ്പടം വീട്ടിലുണ്ടാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പപ്പടം കഴിക്കാത്ത മലയാളികളോ…. ഉണ്ടാകാനിടയില്ല. മലയാളിയുടെ ആഹാരശീലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. എന്നാല്‍ പപ്പടം വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കും. കടകളില്‍ നിന്നും വാങ്ങിയ പപ്പടമാകും എല്ലാവരും ഉപയോഗിക്കുക. എന്നാല്‍ അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

സമയം ഒരു പ്രശ്‌നമായിക്കൊള്ളണമെന്നില്ല. നിങ്ങള്‍ അച്ചാറുണ്ടാക്കാനും, കൊണ്ടാട്ടങ്ങള്‍ ഉണ്ടാക്കാനുമെല്ലാം സമയം ചെലവിടാറുണ്ടല്ലോ. അത്രയും തന്നെ സമയം മതി നല്ല പപ്പടമുണ്ടാക്കാനും. ഒപ്പം വൃത്തിയും ഗുണവും ഉറപ്പ് വരുത്തുകയും ചെയ്യാം. ഇനി എങ്ങിനെയാണ് പപ്പടം ഉണ്ടാക്കുകയെന്ന് നോക്കാം…

ചേരുവകള്‍

ഉഴുന്ന് പരിപ്പ്- 1 കിലോ

അപ്പക്കാരം – 35 ഗ്രാം

ഉപ്പ്- ആവശ്യത്തിന്

പെരുംകായം- 1 ടീസ്പൂണ്‍

ഉണ്ടാക്കുന്നവിധം

1 ആദ്യം  ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക

2- ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം).

3- വെള്ളം അല്‍പ്പാല്പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.

4- നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക.

5 പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.

6- വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.

7- പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം..

We use cookies to give you the best possible experience. Learn more