| Thursday, 3rd August 2023, 2:02 pm

താന്‍ വെപ്പുകാരനല്ലേ, ഞങ്ങള്‍ക്കിട്ട് വെക്കാന്‍ വന്നതല്ലല്ലോ; പാപ്പച്ചന്‍ ഒളിവിലാണ് പ്രൊമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈജു കുറുപ്പ് നായകനാവുന്ന പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. കല്യാണവീട്ടിലെ വെപ്പുപുരയില്‍ നില്‍ക്കുന്ന ശ്രിന്ദയിലാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്. കാട്ടുമൃഗത്തിനെ വെടിവെച്ച് കൊണ്ടുവരും എന്ന വെല്ലുവിളി ഏറ്റെടുത്തതിന് ശേഷം പാപ്പച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് വീഡിയോ കടന്നുപോകുന്നത്.

സിന്റോ സണ്ണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ശ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. കോസ്റ്റ്യൂം ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, മേക്കപ്പ് -മനോജ് കിരണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍ മാനേജര്‍ -ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പ്രശാന്ത് നാരായണന്‍. കുട്ടമ്പുഴ ഭൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് -അജീഷ് സുഗതന്‍, മാര്‍ക്കറ്റിങ് -സ്‌നേക്ക്പ്ലാന്റ്.

ജാനകി ജാനേ, മധുരമനോഹരമോഹം എന്നിവയാണ് ഒടുവില്‍ പുറത്തുവന്ന സൈജു കുറിപ്പിന്റെ ചിത്രങ്ങള്‍.

Content Highlight: pappachan olivilanu movie promo video

We use cookies to give you the best possible experience. Learn more