സൈജു കുറുപ്പ് നായകനാവുന്ന പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. കല്യാണവീട്ടിലെ വെപ്പുപുരയില്‍ നില്‍ക്കുന്ന ശ്രിന്ദയിലാണ് പ്രൊമോ വീഡിയോ തുടങ്ങുന്നത്. കാട്ടുമൃഗത്തിനെ വെടിവെച്ച് കൊണ്ടുവരും എന്ന വെല്ലുവിളി ഏറ്റെടുത്തതിന് ശേഷം പാപ്പച്ചന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് വീഡിയോ കടന്നുപോകുന്നത്.
സിന്റോ സണ്ണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ശ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.