| Tuesday, 9th September 2014, 2:55 pm

പാപ്പാഗെയിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“അരമണിക്കൂറിനുള്ളില്‍ അയാള്‍ എത്തിയില്ലെങ്കിലോ എന്ന് കരുതി, പുറത്തേയ്ക്കിറങ്ങി. എതിരെ അയാള്‍ വരുന്നുണ്ട്. ഇതേ വരെയും അയാളെ നോക്കി ചിരിക്കാത്ത ഞാന്‍ ഇത്തവണ ചിരിച്ചു. സത്യംസത്യമായും അയാളുടെ മുഖം ആദ്യമായി കാണുകയാണ്. നരച്ച താടിയാണ്. കണ്ണുകളില്‍ എന്തോ അല്‍ഭുതം കണ്ടതുപോലുള്ള ഒരു മിന്നലടി വ്യക്തമായി കാണാം. മൂന്നു വര്‍ഷമായി, അയാളെ നോക്കി ചിരിക്കാത്ത, ബാറില്‍ വെച്ച് അടുത്തടുത്ത് നിന്ന് നിപ്പനടിച്ചിട്ട് പോലും കുശലം പറയാത്ത ഞാന്‍, ഇപ്പോള്‍ ചിരിച്ച ചിരി അയാളെ ഉടലോടങ്ങോട്ട് സ്വര്‍ഗ്ഗത്തിലേയ്‌ക്കെടുക്കാന്‍ പോന്നതാണ്.” ലാസര്‍ ഷൈനിന്റെ കഥ. ചിത്രീകരണം മഞ്‌ജേഷ് എം.എം.


 

നിന്റെ ഉത്തരം ശരിയാണ്. 2014 പോയിന്റിനുള്ള ചോദ്യത്തിലേയ്ക്ക് കടക്കുന്നതിനുള്ള ചോദ്യമിതാ നിന്റെ വീട്ടില്‍ വേസ്‌റ്റെടുക്കാന്‍ വരുന്നയാളുടെ പേരറിയാമോ? രാവിലെ എഴുന്നേറ്റ് വന്ന് മെയില്‍ തുറന്നതും പാപ്പയുടെ ചോദ്യം നക്ഷത്രമിട്ട് കിടപ്പുണ്ട്.

ഇയാളെ കൊണ്ട് വലിയ ശല്യമായല്ലോ എന്ന് തോന്നിയെങ്കിലും ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളുമാണല്ലോ ഇപ്പോള്‍ കളിക്കുന്ന ഗെയിമിലെ പോയിന്റുകള്‍ തീരുമാനിക്കുക എന്നുള്ളതുകൊണ്ട്, അനുവദിക്കപ്പെട്ട അരമണിക്കൂര്‍ സമയത്തിനുള്ളില്‍ അയാളുടെ പേര് കണ്ടുപിടിക്കുക തന്നെ. എളുപ്പം എന്ന നിലയില്‍ അവളോട് ചോദിച്ചാല്‍ മതിയല്ലോ. അവള്‍ പക്ഷെ, തേങ്ങചിരണ്ടുന്ന തിരക്കിലാണ്.

ഡീ നമ്മുടെ വീട്ടില്‍ വേസ്റ്റെടുക്കാന്‍ വരുന്ന അങ്ങേരില്ലേ… അയാളുടെ പേരെന്താണ്.
അവള്‍, തലയുയര്‍ത്തി നോക്കി, ഒട്ടും മയമില്ലാത്ത ശബ്ദം- അയാളിന്നിങ്ങോട്ട് വരട്ടേ… അലവലാതി. ഇന്നലെ വേസ്റ്റ് എടുത്തിട്ടില്ല. കൃത്യം ഒന്നാം തിയതി എത്തിക്കോളും. പണിയെടുക്കാന്‍ മടിയുള്ള കെളവന്‍. ഇത്തവണ ഞാന്‍ അഞ്ചാം തിയതി കഴിഞ്ഞിട്ടേ കാശു കൊടുക്കൂ. നമ്മളിവിടെ പതിനഞ്ചാം തിയതിയാ വന്നത്. ശരിക്കും അയാള്‍ക്ക് പതിനഞ്ചിന് കാശുകൊടുത്താല്‍ മതി. ഇതിപ്പോ പതിനഞ്ചു ദിവസം മുന്‍പേ കാശും കൊടുക്കണം. മാസത്തില്‍ പത്തു ദിവസം പോലും വരുത്തുമില്ല. കള്ളുകുടിച്ച് കഴിഞ്ഞ ദിവസം വഴിയില്‍ കിടപ്പുണ്ടായിരുന്നു, മുണ്ടൊന്നുമില്ലാതെ. രാവിലെ വന്ന് വേസ്റ്റെടുക്കുമോ അതുമില്ല, നമ്മള്‍ ഓഫീസിലേയക്ക് ഇറങ്ങാന്‍ റെഡിയായങ്ങിനെ നില്‍ക്കുമ്പോള്‍ ആള് വരും. അപശകുനം. രാവിലെ വേസ്റ്റും കണ്ട് ഓഫീസിലേയ്ക്കിറങ്ങിയാല്‍ അന്നത്തെ കാര്യം പോക്കാ. ഇയാളെ വേണ്ടന്നേ… വേറെയാരെങ്കിലും നോക്കാന്‍ നിന്നോട് എത്രവട്ടം ഞാന്‍ പറഞ്ഞതാ. ഇതിന്റെയൊന്നും ഒരു കാര്യവുമില്ല. രാവിലെ നീയൊന്ന് നടക്കാനിറങ്ങിയാല്‍, ഈ വേസ്റ്റ് പുറത്തെവിടെയെങ്കിലും കൊണ്ടേ കളയാവുന്നതേയുള്ളു. അതിനെങ്ങനാ, മേലനങ്ങത്തില്ലല്ലോ… അപ്പുറത്തെ സുരേഷെന്താ ചെയ്യുന്നത്. 70 രൂപയാണെങ്കില്‍ അത്രയും. കണ്ട് പഠിക്ക് നീയ്. വേസ്റ്റ്കാരനെയൊക്കെ തൊഴേണ്ടി വരുകയെന്ന് പറഞ്ഞാല്‍…

അയാളുടെ പേരറിമോ നിനക്ക് ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

അവള്‍ തേങ്ങാ അമര്‍ത്തി എന്നെ ചിരണ്ടി- പലപ്പോഴും എന്റെ പേര് തന്നെ മറക്കുവാ… അതിനിടയിലാ ഒരു വേസ്റ്റുകാരന്‍.

അവളോട് ചോദിച്ചിട്ട് കാര്യമില്ല. എപ്പോഴെങ്കിലും അയാളെന്നോട് പേര് ചോദിച്ചിരുന്നോ എന്നാലോചിച്ചു. ഇല്ല, ഒരിക്കല്‍ പോലും അങ്ങിനെ ഒന്നുണ്ടായിട്ടില്ല. വേസ്റ്റന്‍ എന്ന് അവളും വേസ്റ്റുകാരന്‍ എന്ന് ഞാനും വിളിക്കുന്ന അയാളുടെ പേരെന്താണ്?

എന്തെങ്കിലും നുണയുത്തരം പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചാല്‍, ഈ കളിയില്‍ നിന്ന് പുറത്താക്കപ്പെടും. ഇപ്പോഴത്തെ ലെവലിലേയ്ക്ക് എത്താന്‍ തന്നെ രണ്ടു മാസമെടുത്തു. അതുകൊണ്ട്, നുണപറയില്ലെന്ന ഈ കളിയുടെ ഏകനിയമം തെറ്റിച്ചു കൂട.

അരമണിക്കൂറിനുള്ളില്‍ അയാള്‍ എത്തിയില്ലെങ്കിലോ എന്ന് കരുതി, പുറത്തേയ്ക്കിറങ്ങി. എതിരെ അയാള്‍ വരുന്നുണ്ട്. ഇതേ വരെയും അയാളെ നോക്കി ചിരിക്കാത്ത ഞാന്‍ ഇത്തവണ ചിരിച്ചു. സത്യംസത്യമായും അയാളുടെ മുഖം ആദ്യമായി കാണുകയാണ്. നരച്ച താടിയാണ്. കണ്ണുകളില്‍ എന്തോ അല്‍ഭുതം കണ്ടതുപോലുള്ള ഒരു മിന്നലടി വ്യക്തമായി കാണാം. മൂന്നു വര്‍ഷമായി, അയാളെ നോക്കി ചിരിക്കാത്ത, ബാറില്‍ വെച്ച് അടുത്തടുത്ത് നിന്ന് നിപ്പനടിച്ചിട്ട് പോലും കുശലം പറയാത്ത ഞാന്‍, ഇപ്പോള്‍ ചിരിച്ച ചിരി അയാളെ ഉടലോടങ്ങോട്ട് സ്വര്‍ഗ്ഗത്തിലേയ്‌ക്കെടുക്കാന്‍ പോന്നതാണ്.

ഇന്ന് അല്‍പ്പം വൈകിയോ-ഞാന്‍

ഇല്ല സാര്‍- അയാള്‍ ഒരു നുണ പറഞ്ഞു.

കഴിഞ്ഞ ദിവസം വന്നില്ലല്ലേ?-വീണ്ടും ഞാന്‍.

കോര്‍പ്പറേഷന്‍ ലോറിക്കാര്‍ സമരത്തിലാ അയാള്‍ തലകുനിച്ചു.

ങ്ഹാ. പത്രത്തില്‍ കണ്ടായിരുന്നു ഞാനും നുണ പറഞ്ഞു.

സാറിന്റെ പേരെന്താ- അയാള്‍ പെട്ടെന്ന് ചോദിച്ചു.

ഇനി, ഇയാളും പാപ്പാഗെയിം കളിക്കുന്നുണ്ടോയെന്നാണ് ആദ്യം എനിക്ക് സംശയം തോന്നിയത്. അങ്ങനെ എന്നെക്കാള്‍ മുമ്പ് അയാള്‍ ആ ലെവല്‍ കടക്കണ്ടെന്ന സ്വാര്‍ത്ഥതയോടെ ഞാന്‍ തിരിച്ചു ചോദിച്ചു- നിങ്ങളുടെയോ?

വിജയന്‍- പേര് പറഞ്ഞ്, പരാജിതനെ പോലെ അയാള്‍ തലതാഴ്ത്തി.

കയ്യിലെ മൊബൈലില്‍ അപ്പോഴും തുറന്നിരിക്കുന്ന പാപ്പാഗെയിമില്‍, 12 മിനിറ്റ് ബാക്കി നില്‍ക്കെ ഞാന്‍, അയാളുടെ പേര് ടൈപ്പ് ചെയ്തു വിജയന്‍. എന്റെ പേര് കേള്‍ക്കാനാകണം, അയാള്‍ ഒന്ന് നിന്നു. ഞാന്‍ പെട്ടെന്ന് മൊബൈലില്‍ ടൈപ്പ് ചെയ്യുന്നതു കണ്ട്, ഒന്ന് നിന്ന് അയാള്‍ നടന്നു. എന്റെ പേര് പറയാന്‍ ഞാന്‍ തലയുയര്‍ത്തിയപ്പോഴേയ്ക്കും അയാള്‍ പൊയ്ക്കഴിഞ്ഞിരുന്നു.


എനിക്ക് മടിയായിരുന്നെങ്കിലും പത്ത്മുപ്പത് കുട്ടികള്‍ അച്ഛന്റെ കൂടെ കൂടി. അവര്‍ കൃഷിയോട് കൃഷി. ഞാനാകട്ടേ കളിയോട് കളി. പന്തടിച്ച് പാവല്‍വള്ളികള്‍ പൊട്ടിക്കുന്ന ഞങ്ങളെ, അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ നിരത്തി നിര്‍ത്തി അഞ്ചടി വീതം തന്നപ്പോള്‍, എനിക്ക് അച്ഛന്റെ കൃഷിയോട് വല്ലാത്ത വെറുപ്പ് തോന്നി. പൊക്കമുള്ളതുകൊണ്ടും അച്ഛന്റെ കൃഷിയെ ഓര്‍മ്മിപ്പിച്ച് കളിയാക്കാനും പടവലം എന്നെനിക്ക് സന്ദീപ് രണ്ടാം പേരിട്ടതും അക്കാലത്താണ്.


ഓഫീസിലെത്തിയപ്പോള്‍ 2014 പോയിന്റിനുള്ള ചോദ്യം മെയിലിലെത്തി- നിന്റെ അച്ഛന്റെ പിറന്നാള്‍ എന്നാണ്?

എന്റമ്മോ. ഡെത്ത് ഡേറ്റായിരുന്നെങ്കില്‍ അറിയാമായിരുന്നു. ഇതിപ്പോ എന്റെ ഓര്‍മ്മയ്ക്ക് മുമ്പേ നടന്നതല്ലേ പാപ്പ എന്ന മറുചോദ്യമാണ് മനസില്‍ വന്നതെങ്കിലും ഈ കളിയില്‍ മറുചോദ്യങ്ങള്‍ക്കുള്ള ഓപ്ഷനില്ലല്ലോ. പിന്നെ ഉത്തരം പറയാന്‍ അനുവദിച്ച സമയം കണ്ടപ്പോള്‍, ടാസ്‌ക് നിസാരമെന്ന് മനസിലാകുകയും ചെയ്തു. 24 മണിക്കൂര്‍ സമയമുണ്ട്. അടുത്ത മെയിലുകളിലേയ്ക്കും ജോലിത്തിരക്കുകളിലേയ്ക്കും ഊളിയിട്ടെങ്കിലും അച്ഛന്‍ ജനിച്ചതെന്നെന്നത് വെറുതെ ഓര്‍ത്തെടുക്കാന്‍ ഇടയ്ക്കിടയ്ക്ക് ശ്രമിച്ചു കൊണ്ടേയിരുന്നു.

മരിച്ച രാത്രി വരെ ജീവിക്കുക മാത്രം ചെയ്തയാളാണ് അച്ഛന്‍. അല്ല, വേറൊന്നും ചെയ്യാന്‍ പുള്ളിക്ക് സമയമുണ്ടായിരുന്നില്ല. നാട്ടിലെ രണ്ടാമത്തെ ടിവി വീട്ടിലുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും പുള്ളി അത് കാണുന്നത് കണ്ടിട്ടില്ല. എന്റെ ജീവിതമാകട്ടെ, ടിവിയുടെ മുന്നില്‍ തന്നെ. അമ്മ അതിന്റെ പേരില്‍ വഴക്കോട് വഴക്കായിരുന്നെങ്കിലും ഒരിക്കല്‍ പോലും അച്ഛന്‍ ഒന്നും പറഞ്ഞിട്ടില്ല.

അച്ഛനെ വിളിച്ചിട്ടുവരാന്‍ എന്നോട് ക്ലാസ് ടീച്ചര്‍ എപ്പോഴും പറയും. ഒരു മടിയുമില്ലാതെ പുള്ളി വരും. എന്നെക്കുറിച്ചുള്ള പരാതികള്‍ ടീച്ചര്‍ നിരത്തും. അച്ഛന്‍ അതെല്ലാം കേള്‍ക്കും. ഞാനവനോട് പറഞ്ഞോളാമെന്ന് സമ്മതിക്കും. എന്നോട് ക്ഷമിക്കാന്‍ അഭ്യര്‍ത്ഥിക്കും. കുട്ടികളല്ലേ, ഇങ്ങനെയൊക്കെയുണ്ടാകും എന്ന് ടീച്ചറെ സമാധാനിപ്പിക്കും. പക്ഷെ, അതേപറ്റി എന്നോടൊന്നും പറയാറില്ല.

ഞാന്‍ ഹൈസ്‌ക്കൂളിലെത്തിയ മൂന്നു വര്‍ഷവും അച്ഛനായിരുന്നു പി.ടി.എ പ്രസിഡന്റ്. അച്ഛന്റെ കാലത്താണ് സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങിയത്. പാവയ്ക്കയും പടവലവും കൊണ്ട് അച്ഛന്‍ വലിയതോട്ടമുണ്ടാക്കി. രാവിലെ, ഞാന്‍ പോകും മുന്‍പ് അച്ഛന്‍ സ്‌കൂളിലേയ്ക്ക് പോയി. എനിക്ക് മടിയായിരുന്നെങ്കിലും പത്ത്മുപ്പത് കുട്ടികള്‍ അച്ഛന്റെ കൂടെ കൂടി. അവര്‍ കൃഷിയോട് കൃഷി. ഞാനാകട്ടേ കളിയോട് കളി. പന്തടിച്ച് പാവല്‍വള്ളികള്‍ പൊട്ടിക്കുന്ന ഞങ്ങളെ, അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ നിരത്തി നിര്‍ത്തി അഞ്ചടി വീതം തന്നപ്പോള്‍, എനിക്ക് അച്ഛന്റെ കൃഷിയോട് വല്ലാത്ത വെറുപ്പ് തോന്നി. പൊക്കമുള്ളതുകൊണ്ടും അച്ഛന്റെ കൃഷിയെ ഓര്‍മ്മിപ്പിച്ച് കളിയാക്കാനും പടവലം എന്നെനിക്ക് സന്ദീപ് രണ്ടാം പേരിട്ടതും അക്കാലത്താണ്. എന്റെ വളര്‍ച്ചയുടെ കാര്യവും അങ്ങനെ തന്നെയെന്ന സൂചനയും അതിലുണ്ടെങ്കിലും, താഴോട്ട് വളരുന്ന പടവലങ്ങകള്‍ക്ക് കല്ലുകെട്ടുന്ന അച്ഛന് അതൊന്നും ഒരു വലിയ ജീവിതപ്രശ്‌നമായി തോന്നിയിട്ടേയില്ല.

36 ഇഞ്ചിന്റെ പ്ലാസ്മ എല്‍.ഇ.ഡി ടി.വി വാങ്ങി വീട്ടില്‍ ഞാനെന്റെ കഴിവ് തെളിയിച്ച ദിവസം, അച്ഛന്‍ എന്നോട് ടി.വി പ്രവര്‍ത്തിപ്പിക്കുന്നതെങ്ങിനെയെന്ന് ചോദിച്ച് മനസിലാക്കി.

അച്ഛന്‍ ടി.വി കാണാറുണ്ടോയെന്ന് ഇടയ്‌ക്കെപ്പോഴോ അമ്മയോട് ഞാന്‍ ചോദിച്ചിരുന്നു. എവ്‌ടെ. എനിക്ക് വെച്ച് തരും. അച്ഛനത് അലര്‍ജിയാടാ എന്ന് അമ്മ പറയുകയും ചെയ്തിരുന്നു.


വീടിന്റെ ചുറ്റും നിറയെ മരങ്ങളാണ്. ജാതി മരങ്ങളാണ് ഏറെയും. നിറയെക്കൊമ്പുള്ളവ. തേക്കും മറ്റുമായി കനപ്പെട്ട മരങ്ങള്‍ വേറെയുമുണ്ട്. കുരുമുളക് പടര്‍ത്താന്‍ വളര്‍ത്തിയ തീപ്പെട്ടി മരത്തിലാണ് അച്ഛന്‍ തൂങ്ങി കിടന്നത്, അയലത്തെ രാധാമണി ചേച്ചിയാണ് ആദ്യം കണ്ടത്. കുറച്ച് ചെരിഞ്ഞ് മുകളിലേയ്ക്ക് ഒറ്റപ്പൊക്കത്തില്‍ വളര്‍ന്ന ആ മരത്തില്‍ കുടുക്കുണ്ടാക്കാന്‍ അച്ഛന്‍ നന്നേ പാടുപെട്ടു കാണും. അദ്ദേഹം വളര്‍ത്തിയതില്‍ പാഴ്മരം അതുമാത്രമേ ഉണ്ടായിരുന്നുള്ളു.


ഡോക്ടറെ കാണാന്‍ പൊതുവെ പോകാറില്ല. പോയാലും ആരെയും കൂടെക്കൊണ്ടു പോകില്ല. ഇടയ്‌ക്കെപ്പോഴോ വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു. അച്ഛന്‍ തുടര്‍ച്ചയായി ആശുപത്രിയില്‍ പോകുന്നുണ്ടെന്ന്. അടുത്താഴ്ച തന്നെ വീട്ടിലെത്തി ഞാന്‍ ആശുപത്രിക്കാര്യം അച്ഛനോട് ചോദിച്ചു. ഓ ഒന്നുമില്ലെടാ. പ്രായമായില്ലേ എന്നെന്നെ സമാധാനിപ്പിച്ചു. ഒന്ന് രണ്ട് ടെസ്റ്റ് പറഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിച്ചു. അച്ഛന്റെ കാര്യമല്ലേ, കൂടുതലങ്ങ് ഇടപെടാന്‍ ചെല്ലുന്നത് പുള്ളിക്ക് ഇഷ്ടമാവില്ല. ടെസ്റ്റുകളെ പറ്റിയോ റിസല്‍റ്റിനെ പറ്റിയോ പിന്നീട് സംസാരവുമുണ്ടായില്ല.

ഏറെ കഴിഞ്ഞ് ഒരു ദിവസം അതിരാവിലെ, തൊട്ടയലത്തുള്ള അപ്പാപ്പയാണ് വിളിച്ചുണര്‍ത്തിയത്. നീ വേഗം വീട് വരെ ഒന്നു വാ എന്ന മരണമറിയിപ്പ്.
അച്ഛന്‍ ആത്മഹത്യ ചെയ്തുവെന്ന യാഥാര്‍ത്ഥ്യം വളരെ സാവകാശമേ എനിക്ക് മനസിലായുള്ളു. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് ബോഡി എത്തിയിട്ടുണ്ടായിരുന്നില്ല.

വീടിന്റെ ചുറ്റും നിറയെ മരങ്ങളാണ്. ജാതി മരങ്ങളാണ് ഏറെയും. നിറയെക്കൊമ്പുള്ളവ. തേക്കും മറ്റുമായി കനപ്പെട്ട മരങ്ങള്‍ വേറെയുമുണ്ട്. കുരുമുളക് പടര്‍ത്താന്‍ വളര്‍ത്തിയ തീപ്പെട്ടി മരത്തിലാണ് അച്ഛന്‍ തൂങ്ങി കിടന്നത്, അയലത്തെ രാധാമണി ചേച്ചിയാണ് ആദ്യം കണ്ടത്. കുറച്ച് ചെരിഞ്ഞ് മുകളിലേയ്ക്ക് ഒറ്റപ്പൊക്കത്തില്‍ വളര്‍ന്ന ആ മരത്തില്‍ കുടുക്കുണ്ടാക്കാന്‍ അച്ഛന്‍ നന്നേ പാടുപെട്ടു കാണും. അദ്ദേഹം വളര്‍ത്തിയതില്‍ പാഴ്മരം അതുമാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരാള്‍ തൂങ്ങി മരിച്ച മരം, മുറിച്ചു കളയണമല്ലോ. അപ്പോള്‍ കനപ്പെട്ട മരങ്ങളൊന്നും നശിപ്പിക്കേണ്ട എന്നായിക്കണം തീരുമാനം. അച്ഛന്‍ തൂങ്ങിയ കയര്‍, ഇപ്പോഴും മരത്തിലുണ്ട്. പടവലം പോലെ താഴേയ്ക്ക് തൂങ്ങി. ഡോക്ടറാണ് പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കിയത്. റിസല്‍റ്റ് വന്നു. വലിയില്ല. ഇടയ്ക്ക് അപ്പാപ്പയുമായി ഒന്നുകൂടിയാലായി എന്നേയുള്ളെങ്കിലും ലിവറിനായിരുന്നു പ്രശ്‌നം. കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡാണെന്നും മകനേയും കൂട്ടി വരാനും പറഞ്ഞയച്ചതാണ്. അന്നു രാത്രിയാണ് അച്ഛന്‍… ഞാനാ റിസല്‍റ്റ് വീട്ടിലാകെ നോക്കി. പക്ഷെ, അച്ഛനൊപ്പം അതും അപ്രത്യക്ഷമായിരുന്നു. ആ ദിവസം എനിക്ക് മറക്കാനാവില്ലല്ലോ. അതാണ് പറഞ്ഞത് ഡെത്ത് ഡേറ്റ് എനിക്കോര്‍മ്മയുണ്ടെന്ന്. ഇതിപ്പോള്‍…

എടീ… നിന്റെ അച്ഛന്റെ ബെര്‍ത്ത്‌ഡേ എന്നാണ്- ഇത്തവണ ചോദ്യം ഭാര്യയെ ചൊടിപ്പിച്ചില്ല. അവള്‍ ഫേസ്ബുക്കില്‍ അപ്പുറത്തുണ്ട്.
വെയ്റ്റ്- എന്നവള്‍ ടൈപ്പി.
പിന്നാലെ മറുപടിയുമായി പച്ച തെളിഞ്ഞു- 24.12.1952
ഓ. ഗുഡ് ബേബി. നീ ഇതൊക്കെ ഓര്‍ത്തിരുപ്പുണ്ടല്ലോ- അവളെ ഞാന്‍ പുകഴ്ത്തി.
മൂന്ന് സ്‌മൈലിക്ക് ശേഷം അവള്‍ സത്യം കുത്തി- പോടോ പൊട്ടാ. അച്ഛന്‍ ഫേസ്ബുക്കില്‍ എന്റെ ഫ്രണ്ടാ. എബൗട്ടില്‍ നോക്കിയതാ.
ഹഹഹ- ഞാന്‍ എന്നെ തന്നെ കളിയാക്കി.


പക്ഷെ, ഉച്ചയ്ക്ക് ടിഫിന്‍ തുറന്നപ്പോള്‍, ആ ചോദ്യം തികട്ടി വന്നു. ടിഫിനും വാട്ടര്‍ബോട്ടിലും ടിഫിനുള്ളിലിരിക്കുന്ന സ്പൂണും വരെ പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കുകള്‍ക്കുള്ളിലിരിക്കുന്ന എന്റെ ഭക്ഷണം, എനിക്ക് മനംപുരട്ടലുണ്ടാക്കി. പിന്നീടന്നു മുഴുവന്‍ ഞാനെവിടെ നോക്കിയാലും പ്ലാസ്റ്റിക്. തിരികെ ഡ്രൈവ് ചെയ്യുമ്പോള്‍ ആലോചിച്ചതു മുഴുവന്‍, ഇന്നലെ അവസാനമായി പ്ലാസ്റ്റിക് ഉപയോഗിച്ചത് എപ്പോഴായിരുന്നുവെന്നാണ്.


പാപ്പാഗെയിം ഞാന്‍ വൈകിയാണ് കളിച്ചു തുടങ്ങിയത്. റിക്വസ്റ്റ് അയച്ച ശേഷം കൃഷ്ണനുണ്ണി എന്നെ പലതവണ ഫോണില്‍ വിളിച്ചു. എടാ ആ ഗെയിം റിക്വസ്റ്റ് ഒന്ന് അക്‌സപ്റ്റ് ചെയ്യടായെന്ന് പറഞ്ഞ് പറഞ്ഞ് അവന്‍ പിണങ്ങി. എനിക്കൊരു ക്ലൈന്റിന്റെ ഫോണ്‍ നമ്പര്‍ അത്യാവശ്യമായിരുന്നു. അത് കൃഷ്ണനുണ്ണിയുടെ ഒരു കസിനാണ്. ആ നമ്പര്‍ കിട്ടാന്‍ അവനെ വിളിച്ചപ്പോള്‍, ചങ്ങാതി ഫോണെടുക്കില്ല. രണ്ട് മൂന്നു തവണ തുടര്‍ച്ചയായി വിളിച്ചപ്പോള്‍ അവന്റെ മറുപടി വന്നു. മെസേജായി. നീയാദ്യം ഗെയിം റിക്വസ്റ്റ് സ്വീകരിക്ക് എന്നിട്ടേ ഞാന്‍ ഫോണെടുക്കൂ എന്നവന്‍ കട്ടായം പറഞ്ഞു. എനിക്ക് ആ ഫോണ്‍ നമ്പര്‍ അത്രയ്ക്ക് അത്യാവശ്യമായിരുന്നതു കൊണ്ട്, തുറക്കാത്ത പോസ്റ്റുകളുടെ കൂട്ടത്തില്‍ നിന്ന് തപ്പി കണ്ടുപിടിച്ച് ഗെയിം റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍, ഒരു ചോദ്യം- ഇന്നലെ അവസാനമായി പ്ലാസ്റ്റിക് ഉപയോഗിച്ചത് എപ്പോഴായിരുന്നു? തിരക്കിനിടയില്‍, ഒരുമാതിരി ഓസോണ്‍ ചോദ്യങ്ങളുമായി ഇറങ്ങിക്കോളും എന്ന ദേഷ്യത്തോടെ സൈനൗട്ട് ചെയ്ത്, കൃഷ്ണനുണ്ണിയുടെ കസിന്റെ നമ്പര്‍ ഞാന്‍ വേറെ വഴിക്ക് സംഘടിപ്പിച്ചു.

പക്ഷെ, ഉച്ചയ്ക്ക് ടിഫിന്‍ തുറന്നപ്പോള്‍, ആ ചോദ്യം തികട്ടി വന്നു. ടിഫിനും വാട്ടര്‍ബോട്ടിലും ടിഫിനുള്ളിലിരിക്കുന്ന സ്പൂണും വരെ പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കുകള്‍ക്കുള്ളിലിരിക്കുന്ന എന്റെ ഭക്ഷണം, എനിക്ക് മനംപുരട്ടലുണ്ടാക്കി. പിന്നീടന്നു മുഴുവന്‍ ഞാനെവിടെ നോക്കിയാലും പ്ലാസ്റ്റിക്. തിരികെ ഡ്രൈവ് ചെയ്യുമ്പോള്‍ ആലോചിച്ചതു മുഴുവന്‍, ഇന്നലെ അവസാനമായി പ്ലാസ്റ്റിക് ഉപയോഗിച്ചത് എപ്പോഴായിരുന്നുവെന്നാണ്. ഓര്‍ത്തോര്‍ത്ത് ചെന്നപ്പോള്‍ ഉത്തരം പുകഞ്ഞു കിട്ടി. കൊതുകിനെ തുരത്താനുള്ള ലിക്വിഡേറ്റര്‍ പുതിയത് പ്ലഗില്‍ കുത്തിയതു തന്നെ. ഞാനത് വേഗം ടൈപ്പ് ചെയ്തു. ഗെയിം റിക്വസ്റ്റ് സ്വീകരിച്ചതും കൃഷ്ണനുണ്ണി വിളിച്ചു. അവന് സന്തോഷമായി. കളിക്കാന്‍ കൂട്ടിയില്ലെങ്കില്‍ പണ്ടും അവനിങ്ങനെ പിണങ്ങിയിരിക്കുമായിരുന്നു. കൃഷ്ണനുണ്ണി പറഞ്ഞു അതൊരു സത്യമുള്ള കളിയാണ്. നമ്മളോടു തന്നെയുള്ള ഒരു തരം കളി. കളിയിലെങ്കിലും നുണ പാടില്ലെന്ന, ആ ഗെയിമിലേയ്ക്ക് ഞാന്‍ വളരെ വേഗത്തിലാണ് ചെന്നു വീണത്.

അപ്പോള്‍, അച്ഛന്റെ ഡേറ്റ് ഓഫ് ബെര്‍ത്താണ് പ്രശ്‌നം. അമ്മ പറഞ്ഞു- നാളറിയാം. മകം. ജനിച്ചതെന്നാന്ന് ചോദിച്ചാല്‍… ഞാനിന്നേ വരെ അതൊന്നും പുള്ളിയോട് ചോദിച്ചിട്ടില്ല…

അച്ഛന്റെ പിറന്നാള്‍ കണ്ടെത്താനുള്ള സമസ്യ എന്നെ വല്ലാതെ കുഴക്കുകയാണ്. ക്രൈസിസ് മാനേജ്‌മെന്റില്‍ എനിക്കുള്ള മികവ്, ഏറെ പുകഴ്ത്തപ്പെട്ടതും പ്രൊമോഷനുകള്‍ക്ക് കാരണമാവുകയും ചെയ്ത ആ തലതിരിഞ്ഞ ബുദ്ധി, പടവലങ്ങപൊലെ തിരിഞ്ഞു വളര്‍ന്ന തോന്നലുകള്‍ കൊണ്ട് വേഗത്തില്‍ എത്താറുള്ള പ്രശ്‌ന പരിഹാര ശേഷി; അതൊന്നും എന്നെ ഈ നിമിഷം സഹായിക്കുന്നില്ല!

ചാനലുകള്‍ മാറ്റിമാറ്റി വെറുതെ ചിന്തിച്ചിരിക്കുന്നതിനിടയിലാണ്, റിട്ടയര്‍മെന്റ് പ്ലാനുകളെ കുറിച്ചുള്ള പരസ്യം കണ്ടത്. അതില്‍ നിന്നൊരു മിന്നല്‍ കിട്ടി അപ്പാപ്പ!


നിനക്ക് എത്രാമത്തെ പോയിന്റിനുള്ള ചോദ്യമാണിത്. ഓ… അപ്പാപ്പയ്ക്കും മനസിലായി, ഞാനും പാപ്പാഗെയിം കളിക്കാരനാണെന്ന്. 2014 എന്നു കേട്ടപ്പോള്‍ അപ്പാപ്പ പറഞ്ഞു, എന്റെ പോയിന്റ് 9018 ആയി. നീയൊരുകാര്യം ചെയ്യ്, അപ്പു12345@ജിമെയില്‍ഡോട്ട്‌കോം എന്ന ഐഡി ഓര്‍ത്ത് വെച്ചോ 5000 പോയിന്റ് കഴിയുമ്പോള്‍ നിനക്ക് അതാവശ്യം വരും. ആ നമ്പരാണ് എന്റെ ഡേറ്റ് ഓഫ് ബെര്‍ത്ത്.


അപ്പാപ്പയെന്നാല്‍ സന്ദീപിന്റെ അച്ഛന്‍. അച്ഛനും അപ്പാപ്പയും ജനിച്ചത് ഒരു ദിവസത്തിന്റെ ഗ്യാപ്പിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ പഠിച്ചതും വളര്‍ന്നതും ഒരുമിച്ച്. അപ്പാപ്പ കോളേജിലേയ്ക്ക് പോയി. അച്ഛന്‍ കൃഷിയിടത്തില്‍ തന്നെ നിന്നു. റിട്ടയര്‍ ചെയ്തതിനു ശേഷം അപ്പാപ്പയും കൃഷി തുടങ്ങി. അച്ഛനായിരുന്നു അപ്പാപ്പയുടെ കൃഷി ഓഫീസര്‍. ഞാനും സന്ദീപും ജനിച്ചത് ഒരേ ദിവസമായിരുന്നില്ല. അവനെന്നെക്കാള്‍ ഒരു വയസിന് മൂത്തതായിരുന്നു. പക്ഷെ, ഞങ്ങള്‍ എടാപോടാ വിളിച്ചാണ് വളര്‍ന്നത്. അപ്പാപ്പയുമായി ഒരു വയസിന്റെ ഇളപ്പമേയുള്ളെങ്കിലും കൊച്ചേട്ടായെന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്.

സന്ദീപിനെ വിളിച്ചിട്ട് അവന്‍ ഫോണെടുക്കുന്നില്ല. അവന്റെ അനുജത്തിയുടേയും അവന്റേയും കല്യാണത്തിന് ചെല്ലാതിരുന്നതിന്റെ പിണക്കമുണ്ടാകും. പിന്നെ എന്റെ ഈ നമ്പര്‍ അവന്റെ കയ്യിലുണ്ടാകണമെന്നില്ല. ഒരു മെസേജയച്ചു. ഉടന്‍ അവന്‍ തിരിച്ചു വിളിച്ചു. അവന് പിണക്കമൊന്നുമില്ല. അവന്റെ വൈഫ് പ്രെഗ്‌നന്റാണെന്നും ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമുള്ള പേര് കണ്ടുപിടിച്ചു വെക്കണമെന്നും അവന്‍ പറഞ്ഞു. എനിക്ക് പടവലങ്ങയെന്ന് പേരിട്ടവനാണവന്‍. അപ്പാപ്പയുടെ ഫോണ്‍ നമ്പര്‍ അവന്‍ തന്നു.

ഒറ്റബെല്ലിനു തന്നെ അപ്പാപ്പ ഫോണെടുത്തു. ഹലോ എന്ന് വിളിയില്‍ നിന്നു തന്നെ അപ്പാപ്പ എന്നെ തിരിച്ചറിഞ്ഞു. എന്താടാ രാത്രിയില്‍… എന്തേലും പ്രശ്‌നമുണ്ടോയെന്ന് അപ്പാപ്പയുടെ സ്വരം പെട്ടെന്ന് ഗൗരവത്തിലായി. ഇല്ലപ്പാപ്പയെന്ന് ഞാന്‍ പരുങ്ങി. പിന്നെന്താ പെട്ടെന്നെന്ന് അപ്പാപ്പ ഗൗരവം വിട്ടില്ല. അല്ല, അപ്പാപ്പയുടെ ഡേറ്റോഫ് ബെര്‍ത്ത് എന്താണെന്നറിയാനെന്ന് പറയുമ്പോള്‍ ഞാനൊന്നു ചമ്മി. അപ്പാപ്പ വലിയ ശബ്ദത്തില്‍ ചിരിച്ചു. അച്ഛന്റെ മരണം വിളിച്ച് അപ്പാപ്പ പറഞ്ഞതിനു ശേഷം, ആ ദിവസങ്ങളില്‍ മുഴുവന്‍ എന്റെ കൂടെ തന്നെ നിന്ന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ വിളിച്ച് ചോദിച്ച വിശേഷം കേട്ടാകണം ചിരി. കളിക്കുന്നത് സത്യമുള്ള കളിയായതുകൊണ്ട് ഞാന്‍ സത്യം പറഞ്ഞു ആക്ച്വലി, അച്ഛന്റെ ഡേറ്റ് ഓഫ് ബെര്‍ത്താണ് അപ്പാപ്പ വേണ്ടത്. അപ്പാപ്പ പിന്നെയും ചിരിച്ചു, എന്നിട്ട്, ചോദിച്ചു ടാ ഞാന്‍ നിന്നെ വിളിക്കാനിരിക്കുകയായിരുന്നു സത്യത്തില്‍, സന്ദീപില്ലെ, എന്റെ മോനേ… അവന്‍ നിന്റെ വലിയ കൂട്ടുകാരനല്ലേ.. അവന് സ്‌കൂളില്‍ വല്ല ഇരട്ടപ്പേരും ഉണ്ടായിരുന്നോ. ഓഹോ, അപ്പോള്‍ അപ്പാപ്പയും പാപ്പാഗെയിം കളിക്കുന്നുണ്ട്.

സന്ദീപിന്റെ ഇരട്ടപ്പേര്, സത്യത്തില്‍ നാട്ടുകാരാകെ അപ്പാപ്പയെ രഹസ്യമായി വിളിക്കുന്ന അതേ പേരായിരുന്നു. അതിപ്പോള്‍ ഞാനെങ്ങനെ അപ്പാപ്പയോട് പറയും. കളിയില്‍ സത്യമേ പാടുള്ളൂവെന്ന് ഞാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു. ആ പേര് ഞാന്‍ പറഞ്ഞു- കരടി. അപ്പാപ്പ എത്ര നിഷ്‌കളങ്കമായാണെന്നോ അതുകേട്ടപ്പോള്‍ ചിരിച്ചത്. ചിരിക്കിടയില്‍ പറഞ്ഞു- അതെനിക്ക് കൂട്ടുകാരിട്ട പേര് തന്നെയാടാ. ഞാനൊരു കരടിയെ പോലെയല്ലേയിരിക്കുന്നത്… അപ്പാപ്പ പിന്നെയും ചിരിച്ചു. എന്നിട്ട് ചോദിച്ചു- നിനക്ക് എത്രാമത്തെ പോയിന്റിനുള്ള ചോദ്യമാണിത്. ഓ… അപ്പാപ്പയ്ക്കും മനസിലായി, ഞാനും പാപ്പാഗെയിം കളിക്കാരനാണെന്ന്. 2014 എന്നു കേട്ടപ്പോള്‍ അപ്പാപ്പ പറഞ്ഞു, എന്റെ പോയിന്റ് 9018 ആയി. നീയൊരുകാര്യം ചെയ്യ്, അപ്പു12345@ജിമെയില്‍ഡോട്ട്‌കോം എന്ന ഐഡി ഓര്‍ത്ത് വെച്ചോ 5000 പോയിന്റ് കഴിയുമ്പോള്‍ നിനക്ക് അതാവശ്യം വരും. ആ നമ്പരാണ് എന്റെ ഡേറ്റ് ഓഫ് ബെര്‍ത്ത്.

2014-ാം പോയിന്റിനുള്ള ഉത്തരം ഞാന്‍ ടൈപ്പ് ചെയ്തപ്പോള്‍ തന്നെ എനിക്ക് അടുത്ത ചോദ്യം കിട്ടി. അതു തുറക്കാന്‍ ക്ലിക്കി, കാത്തിരിക്കെ, എനിക്കൊരു കോള്‍ വന്നു. നമ്പരൊന്നും തൊളിഞ്ഞിരുന്നില്ല. ഫോണെടുത്തതും, അപ്പുറത്ത് നിന്ന് ഒരു ഊര്‍ജ്ജസ്വലമായ വയസന്‍ സ്വരം അദ്ദേഹത്തെ സ്വയം പരിചയപ്പെടുത്തി- ഞാന്‍ പാപ്പയാണ്. നീ കളിക്കുന്ന ഗെയിമിലെ പാപ്പ. എന്റെ സ്വരത്തിന് നീ ഇതുവരെ കേട്ട മറ്റേതെങ്കിലും സ്വരവുമായി എന്തെങ്കിലും സാമ്യമുണ്ടോ. ഉണ്ടെങ്കില്‍ ആ പേര് ടൈപ്പ് ചെയ്യ്. അപ്പോള്‍ നിനക്ക് 2000 പോയിന്റ് ലഭിക്കാനുള്ള ചോദ്യം ലഭിക്കും.

സത്യത്തില്‍ ആ സ്വരം ഞാനിതിന് മുന്‍പ് മറ്റെവിടെയും കേട്ടിരുന്നില്ല. എങ്കിലും, കേട്ട ശബ്ദങ്ങളിലേയ്ക്ക് വീണ്ടും ഞാന്‍ കാതുകൂര്‍പ്പിച്ചു. റോഡിലെ ഹോണടിയുടെ ബഹളങ്ങള്‍ എന്നെ ശല്യം ചെയ്യുന്നുണ്ടെങ്കിലും പഴയതു പലതും വീണ്ടും വീണ്ടും ഞാന്‍ കേട്ടു നോക്കി. കേട്ടു കേട്ടിരിക്കെ, ആ ശബ്ദം എന്റെ ചെവിയില്‍ വളരെ സാവധാനം പെരുകി തുടങ്ങി. അത് ഒരേ സമയം തീയുടേയും മഴയുടേയും സ്വരമായിരുന്നു. കത്തുന്ന തീയ്ക്കും പെയ്യുന്ന മഴയ്ക്കും ചിലസമയങ്ങളില്‍ മാത്രമുണ്ടാകുന്ന ഒരു സ്വരച്ചേര്‍ച്ച. അതായിരുന്നു സ്വരസാമ്യം. അതു തിരിച്ചറിഞ്ഞതും ഞാന്‍ റോഡരികില്‍ കാറൊതുക്കി. പുറത്തേയ്ക്കിറങ്ങി. വഴിയരികിലെ പൂക്കള്‍ക്ക് എന്തൊരു ഭംഗിയായിരുന്നെന്നോ അപ്പോള്‍. ആ പൂക്കളുടെ കണ്ണില്‍ വിടര്‍ന്നു നിന്നിരുന്നു, ഇക്കാലമത്രയും നീ ഇതു വഴി പോയിട്ടും എന്തേ ഞങ്ങളെ നോക്കിയില്ല എന്നൊരു ചോദ്യം….

We use cookies to give you the best possible experience. Learn more