ഒടുവില്‍ പാപ്പിലിയോ ബുദ്ധ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലേക്ക്
Movie Day
ഒടുവില്‍ പാപ്പിലിയോ ബുദ്ധ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th January 2013, 2:39 pm

വിവാദങ്ങള്‍ക്കൊടുവില്‍ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ തിയേറ്ററുകളിലേക്ക്. സെന്‍സര്‍ബോര്‍ഡ് “എ” സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് പാപ്പിലിയോ ബുദ്ധ തിയേറ്ററിലെത്തുന്നത്.

ചിത്രത്തില്‍ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. []

ദളിത് രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ ദളിതരെ ചതിച്ച ഗാന്ധിജിയേക്കാള്‍ സ്വീകാര്യന്‍ ദളിതര്‍ക്ക് വേണ്ടി നിന്ന അംബേദ്കറാണെന്നും ഗാന്ധിജിയുടെ കോലം കത്തിക്കുന്ന രംഗവും മറ്റുമാണ് പ്രദര്‍ശനം ഇത്രനാളും നിഷേധിക്കാന്‍ കാരണം.

ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ മ്യൂട്ട് ചെയ്തുള്ള പ്രദര്‍ശനത്തിനാണ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ അനുമതി നല്‍കിയിരിക്കുന്നത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പാപ്പിലിയോ ബുദ്ധയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രം അടുത്ത മാസം രണ്ടിന് തിയേറ്ററുകളിലെത്തും.