| Sunday, 5th July 2015, 4:43 pm

പരിശുദ്ധി ചോരാതെ പാപനാശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളികള്‍ ഇനിയും ദൃശ്യത്തെ മറന്നുകഴിഞ്ഞിട്ടില്ല എന്നിരിക്കെ പാപനാശത്തിന്റെ ഓരോ സീനിലും നാം മോഹന്‍ലാലിനെ തിരയും എന്നതുറപ്പ്. അതിനാല്‍ തന്നെ ദൃശ്യം എന്ന അളവുകോലിനാല്‍ അളക്കപ്പെടാനാണ് മലയാളക്കരയില്‍ പാപനാശത്തിന്റെ വിധി. എന്നാല്‍ ദൃശ്യത്തെ ദൃശ്യമായി വീക്ഷിച്ചതിനാല്‍ പാപനാശവും അതേ മനോനിലയാണ് ആവശ്യപ്പെടുന്നത്. മാത്രമല്ല നിരൂപണം എന്നാല്‍ ഒരു താരതമ്യക്കുറിപ്പ് ആകരുത് എന്ന് നിര്‍ബന്ധമുള്ളതിനാലും ജോര്‍ജ്ജ് കുട്ടിയെ തല്‍ക്കാലം തിയറ്ററിന് പൂറത്തു തന്നെ നിര്‍ത്താം.

ഫിലിം റിവ്യൂ |സൂരജ് കെ.ആര്‍

ഡൂള്‍ തീയേറ്റര്‍ റേറ്റിങ് :
ചിത്രം: പാപനാശം
സംവിധാനം, തിരക്കഥ: ജീത്തു ജോസഫ്
സംഭാഷണം: ജയമോഹന്‍
നിര്‍മാണം: സുരേഷ് ബാലാജി, ജോര്‍ജ് പിയസ്, രാജ്കുമാര്‍ സേതുപതി, ശ്രീപ്രിയ
അഭിനേതാക്കള്‍: കമല്‍ ഹാസന്‍, ഗൗതമി
സംഗീതം: എം. ജിബ്രാന്‍
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്‌

“ദൃശ്യം” ഒട്ടുമിക്ക മലയാളികളും കണ്ട പടമാണ്. വര്‍ഷങ്ങള്‍ക്കിടെ തിയറ്ററുകള്‍ക്ക് കിട്ടിയ ആഘോഷവും മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രവും ഈ ജിത്തു ജോസഫ് സിനിമ തന്നെ. അത് തന്നെയാണ് മറ്റു ഭാഷകളിലെ സംവിധായകരെയും നിര്‍മ്മാതാക്കളെയും നടന്മാരെയുമെല്ലാം ഈ തിരക്കഥ ആകര്‍ഷിച്ചതിന്റെ മുഖ്യ കാരണവും. കന്നടയില്‍ ദൃശ്യ എന്ന പേരില്‍ ഇറങ്ങിയ റീമേക്കും, തെലുങ്കിന്റെ ദൃശ്യം എന്ന പുനര്‍നിര്‍മ്മാണവും വന്‍വിജയം തന്നെയായിരുന്നു.

ഹിന്ദി പറയുന്ന ദൃശ്യവും ഉടന്‍ പുറത്തിറങ്ങും. ജിത്തുവിന്റെ തിരക്കഥയിലും സംവിധാന മികവിലും ആകൃഷ്ടനായാണ് ഉലകനായകന്‍ കമലഹാസനും ദൃശ്യം തമിഴില്‍ ഇറക്കാന്‍ ചുക്കാന്‍ പിടിച്ചത്. ഇതര ഭാഷകളില്‍ മറ്റ് പലരുമായിരുന്നു സംവിധായകരെങ്കില്‍ “ദൃശ്യം” പാപനാശമാകുമ്പോള്‍ ജിത്തു തന്നെയാണ് സംവിധായകന്റെ തൊപ്പി അണിയുന്നത്.

മലയാളികള്‍ ഇനിയും ദൃശ്യത്തെ മറന്നുകഴിഞ്ഞിട്ടില്ല എന്നിരിക്കെ പാപനാശത്തിന്റെ ഓരോ സീനിലും നാം മോഹന്‍ലാലിനെ തിരയും എന്നതുറപ്പ്. അതിനാല്‍ തന്നെ ദൃശ്യം എന്ന അളവുകോലിനാല്‍ അളക്കപ്പെടാനാണ് മലയാളക്കരയില്‍ പാപനാശത്തിന്റെ വിധി. എന്നാല്‍ ദൃശ്യത്തെ ദൃശ്യമായി വീക്ഷിച്ചതിനാല്‍ പാപനാശവും അതേ മനോനിലയാണ് ആവശ്യപ്പെടുന്നത്. മാത്രമല്ല നിരൂപണം എന്നാല്‍ ഒരു താരതമ്യക്കുറിപ്പ് ആകരുത് എന്ന് നിര്‍ബന്ധമുള്ളതിനാലും ജോര്‍ജ്ജ് കുട്ടിയെ തല്‍ക്കാലം തിയറ്ററിന് പൂറത്തു തന്നെ നിര്‍ത്താം.

ജിത്തു ഉലകനായകനിലേക്ക് പറിച്ചുനട്ട ജോര്‍ജ്ജ് കുട്ടിയെ നാം പാപനാശത്തില്‍ കാണുന്നത് സ്വയംഭൂലിംഗം അഥവാ ചൊയമ്പലിംഗമായാണ്. പാപനാശം എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ അദ്ദേഹവും കേബിള്‍ ഓപ്പറേറ്റര്‍ തന്നെയായാണ് ജോലി ചെയ്യുന്നത്. ഭാര്യ റാണിയായി ഗൗതമി എത്തുന്നു. ദൃശ്യത്തിലെ എസ്തര്‍ തന്നെയാണ് ഇളയകുട്ടിയെ അവതരിപ്പിക്കുന്നത്.

കഥയുടെ അവിഭാജ്യ ഘടകമായ മൂത്തമകള്‍ സെല്‍വിയായെത്തുന്നത് മലയാളികളുടെ സ്വന്തം നിവേദിത തോമസ്. മലയാളത്തില്‍ വരുണിനെ അവതരിപ്പിച്ച റോഷന്‍, അതേ കഥാപാത്രമായി പാപനാശത്തില്‍ “പാപം” ചെയ്യാനായി വരുന്നു. ദൃശ്യത്തിന്റെ കഥയില്‍ നിന്നോ തിരക്കഥയില്‍ നിന്നോ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ല.

ആദ്യ പകുതി മിക്കവാറും കമല ഹാസന്‍ എന്ന നടന്‍ തപ്പിത്തടയുന്നതാണ് കാണുന്നത്. ചൊയമ്പലിംഗം എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ പലപ്പോഴും അദ്ദേഹത്തിന് കഴിയുന്നില്ല. അതിനാല്‍ ആദ്യ രംഗങ്ങളിലെ കുസൃതിയുണര്‍ത്താനായുള്ള ശ്രമങ്ങള്‍ കാഴ്ച്ചക്കാരില്‍ നൊമ്പരമാണ് ഉണ്ടാക്കുക. ചൊയമ്പലിംഗം എന്ന കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും കമലിന്റെ മുഖത്ത് പ്രതിഫലിച്ചു കണ്ടില്ല. പലപ്പോഴും ഈ വലിയ നടന്‍ തന്റെ നടനവൈഭവത്തിന്റെ നിഴല്‍ മാത്രമായി തിരശ്ശീലയില്‍ ഒതുങ്ങി.

അടുത്തപേജില്‍ തുടരുന്നു

എന്നാല്‍ സിനിമ അതിന്റെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കമല്‍ തന്റെ പിഴവുകള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്തുകൊണ്ട് ഗംഭീര തിരിച്ചു വരവു നടത്തുന്നതാണ് നാം കാണുക. അപ്പോള്‍ മാത്രമാണ് അദ്ദേഹം കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്നത്. ഒപ്പം ഐ.ജി ഗീതാ പ്രഭാകറായി എത്തുന്ന ആശാ ശരതും പ്രഭാകറായ ആനന്ദ് മഹാദേവനും പ്രകടനങ്ങളില്‍ കമലിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്.

ഷാജോണിന്റെ സഹദേവന്‍, കലാഭവന്‍ മണിയുടെ പോലീസ് വേഷത്തില്‍ പെരുമാള്‍ എന്ന പേരില്‍ സജീവത അനുഭവപ്പെടുത്തുന്നുണ്ട്. മറ്റ് അഭിനേതാക്കളും മികച്ചുതന്നെ നില്‍ക്കുന്നു. എന്നാല്‍ “സഹദേവന്‍”എന്ന പേര് “പെരുമാള്‍”എന്ന് മാറുന്നത് കാണുമ്പോള്‍ ആ കഥാപാത്രം ജാതിയില്‍ താഴ്ന്നുതന്നെ ഇരിക്കണം എന്ന് ജിത്തുവിന് നിര്‍ബന്ധമുള്ള പോലെ. ഒരു മേല്‍ജാതിക്കാരന്റെ പേര് നല്‍കുന്നത് ആ കഥാപാത്രത്തിന്റെ വിശ്വാസ്യത കുറയ്ക്കും എന്ന സംവിധായകന്റെ അസ്ഥാനത്തുള്ള വിശ്വാസം അങ്ങനെ മുഴച്ചു നില്‍ക്കുന്നത് പാപനാശത്തിലും വ്യക്തമാകുന്നു.

മറ്റൊരു പ്രധാന കാര്യം,ഇവിടെ പാപനാശം ആണ് നടക്കുന്നത്. ചെയ്തത് പാപം തന്നെ എന്ന് കമലിന്റെ കഥാപാത്രവും പലകുറി സമ്മതിക്കുന്നു. അതിനാല്‍ തന്നെയാണ് അവസാനം വരുണിന്റെ മാതാപിതാക്കളുടെ മുമ്പില്‍ സ്വയംഭൂലിംഗം വിങ്ങിപ്പൊട്ടുന്നതും. ഈ രംഗങ്ങളില്‍ കമല്‍ തന്റെ പരിചയസമ്പത്തിനെയും കഴിവിനെയും ഒരുമിച്ച് പുറത്തെടുത്ത് കൊണ്ട് വിസ്മയപ്രകടനം നടത്തുന്നുണ്ട്. 2 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷോട്ടില്‍ താന്‍ ഇന്നും “കമല്‍ഹാസന്‍”തന്നെ എന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്.

സ്ത്രീ, കുടുംബത്തെ ഏറ്റെടുക്കുമ്പോള്‍ അത് കുടുംബത്തിന്റെ നാശമാണ് എന്ന ജിത്തുവിന്റെ സിദ്ധാന്തം പാപനാശത്തിലും തുടരുന്നു. തമിഴ് സിനിമ ആവശ്യപ്പെടുന്ന “മതം മാറ്റം”പാപനാശം നടത്തിയതില്‍ ജിത്തുവിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. താരതമ്യം അല്ല എന്ന ജാമ്യത്തില്‍ ഒരു കാര്യം പറയാതെ പോകുന്നത് ശരിയല്ല. തിരക്കഥ ആവശ്യപ്പെടുന്ന സംവിധാനം ജിത്തു പാപനാശത്തിലും പ്രകടമാക്കുന്നുണ്ട്.

ചടുലമായ ദൃശ്യങ്ങളും ഉദ്വേഗഭരിത നിമിഷങ്ങളും മികച്ചുതന്നെ നില്‍ക്കുന്നു. സുജിത് വാസുദേവിന്റെ ദൃശ്യ പരിചരണം മനോഹരം. എം ജിബ്രാന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ പാപനാശത്തിന്റെ ആത്മാവിനെ തൊട്ടു തലോടി നില്‍ക്കുന്നു. ഉത്തമവില്ലന്‍ നല്‍കിയ തളര്‍ച്ചയില്‍ നിന്നും കമലിനുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെയാവും പാപനാശം. ഒപ്പം ജിത്തുവിനെ മറ്റൊരു ഭാഷയ്ക്കു കൂടി സ്വീകാര്യനുമാക്കും ഈ ചിത്രം.

We use cookies to give you the best possible experience. Learn more