അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാന്‍ പരിശ്രമിച്ചിരുന്നുവെന്ന് ഇറ്റാലിയന്‍ ഇതിഹാസം പൗലോ മാല്‍ഡീനി വെളിപ്പെടുത്തി.
2021ല്‍ പൗലോ മാല്‍ഡിനിയും മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറും ഏകദേശം പത്ത് ദിവസത്തോളം മെസിയെ സ്വന്തമാക്കാന്‍ പരിശ്രമങ്ങള്‍ നടത്തിയെന്നാണ് ഇറ്റാലിയന്‍ ഇതിഹാസം പറഞ്ഞത്.
‘ഞങ്ങള്‍ ലയണല്‍ മെസിയെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് അവനെ വേണമായിരുന്നു അതിനായി ഞങ്ങള്‍ ഒരുപാട് തവണ മെസിയെ വിളിച്ചു. എന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ ഈ ശ്രമം അസാധ്യമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. എന്നാല്‍ ഇപ്പോള്‍ വളരെ വൈകിപ്പോയി മെസിയെപോലുള്ള ഒരു താരം ടീമിലെത്തുമ്പോള്‍ അത് മികച്ച ഒന്നാകു മായിരുന്നു. എന്നാല്‍ അവന്‍ ഇന്റര്‍ മയാമിലേക്ക് പോവും എന്ന വാര്‍ത്തകള്‍ വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമായി,’ മാല്‍ഡീനി പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും നീണ്ട വര്‍ഷക്കാലത്തെ സേവനം അവസാനിപ്പിച്ചുകൊണ്ട് ലയണല്‍ മെസി 2021ലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ ചേരുന്നത്.
പാരീസിനൊപ്പം രണ്ട് സീസണുകളില്‍ പന്ത് തട്ടിയ താരം ഈ സമ്മറിലാണ് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തുന്നത്. അരങ്ങേറ്റ സീസണ്‍ തന്നെ മയാമിയില്‍ ഗംഭീരമാക്കാന്‍ അര്‍ജന്റീനന്‍ ഇതിഹാസത്തിന് സാധിച്ചിരുന്നു.
11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയത്. മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയിരുന്നു.
Content Highlight: Paolo Maldini reveals he wants to sign Lionel Messi in AC Milan.