ഗോള്‍ അനുവദിച്ചില്ല: റഫറിക്ക് നേരെ തോക്കുമായി ടീം ഉടമ; ഞെട്ടിത്തരിച്ച് താരങ്ങള്‍
Sports
ഗോള്‍ അനുവദിച്ചില്ല: റഫറിക്ക് നേരെ തോക്കുമായി ടീം ഉടമ; ഞെട്ടിത്തരിച്ച് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th March 2018, 7:52 pm

ഏതന്‍സ്: കാല്‍പന്ത് കളിയില്‍ കയ്യാങ്കളിയും ഉന്തും തള്ളും സ്വഭാവിക സംഭവങ്ങളാണ്. ഒന്നുങ്കില്‍ താരങ്ങള്‍ തമ്മില്‍ അല്ലങ്കില്‍ റഫറിമാരും താരങ്ങളും , ചെറിയ തര്‍ക്കങ്ങളും വാക്കേറ്റവും ചിലപ്പോള്‍ അടിപിടിയും ഉണ്ടാവാറുണ്ട്. എന്നാല്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ തോക്കുമായി മൈതാനത്തേക്ക് ഇറങ്ങുന്നത്. ഗ്രീക്ക് സൂപ്പര്‍ ലീഗിലാണ് ഇത്തരമൊരും നാടകീയ രംഗങ്ങള്‍ അറങ്ങേറിയത്.

Read Also: ട്വിറ്ററിലും ‘തരികിട’ കാണിച്ച് മോദി; നരേന്ദ്രമോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനവും വ്യാജന്‍മാരെന്ന് ട്വിറ്റര്‍

ലീഗിലെ പ്രധാന എതിരാളികളാണ് പിവോക് തെസ്ലോനിക്കിയും എ.ഇ.കെ ഏതെന്‍സും. ഞായറാഴ്ച ഇരു ടീമുകളും തമ്മിലുള്ള മത്സരമായിരുന്നു. ഗോള്‍രഹതസമനിലയിലേക്ക് മത്സരം നീങ്ങുമെന്ന സാഹചര്യത്തിലാണ് തെസ്ലോനിക്കിയുടെ ഫെര്‍ണാണ്ടോ വരേല പന്ത് വലയിലെത്തിച്ചത്. എന്നാല്‍ റഫറി ഇത് അനുവദിച്ചില്ല. തുടര്‍ന്ന് സംഘഷര്‍മുണ്ടാകുകയാരുന്നു. ഇതിനിടയിലാണ് തെസ്ലോനിക്കി ടീം ഉടമയായ ഇവാന്‍ സെവിഡിസും സംഘവും ഗ്രൗണ്ടിലേക്കിറങ്ങിവന്നത്. പിസ്റ്റളുമായി അംഗരക്ഷകരോടൊപ്പമെത്തിയ സെവിഡിസ് റഫറിയോടും അതെന്‍സ് കളിക്കാരോടും തട്ടിക്കയറി. ഇതോടെ ഭയന്ന ആതന്‍സ് താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് ഓടിക്കയറി. പിന്നിട് ഇവര്‍ കളിക്കാന്‍ ഇറങ്ങില്ലെന്ന് വ്യക്തമാക്കി. രണ്ട് മണിക്കൂറിലേറെ സംഘര്‍ഷം തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കേണ്ടി വ്ന്നു.

Read Also : കര്‍ഷക രോഷത്തിനു മുമ്പില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം

റഷ്യയിലെ ഏറ്റവും സമ്പന്നന്മാരിലോരാളാണ് പ്രസിഡന്റ് വ്‌ലാദിമര്‍ പുതിന്റെ അടുത്ത സുഹൃത്തായി ഇവാന്‍ സെവിഡിസ്. 2012-ലാണ് ഇദ്ദേഹം ഗ്രീക്ക് ടീമിനെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രീക്ക് കപ്പ് നേടിയ ടീമാണ് തെസ്ലോനിക്കി. ഇക്കുറി ലീഗില്‍ മൂന്നാമതാണവര്‍. ആതെന്‍സാണ് ഒന്നാം സ്ഥാനത്ത്.

https://twitter.com/LawTop20/status/973162624748802049

തോക്കുമായി ഗ്രൗണ്ടിലിറിങ്ങിയതിനെതിരെ പരാതിയുമായി ഫിഫയേയും യുറോപ്യന്‍ ഫുടബോഴള്‍ അസോസിയേഷനേയും സമീപിക്കുമെന്ന് എതിര്‍ ടീമായ എ.ഇ.കെ അറിയിച്ചു.

https://twitter.com/Manumartin01/status/972952339173859329