കണ്ണൂര്‍: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസ് അന്വേഷണസംഘത്തെ മാറ്റി. സംസ്ഥാന ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
അന്വേഷണസംഘത്തിനെതിരെ നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ക്രൈം ബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.
ഡി.വൈ.എസ്.പി വിക്രമന്‍ അന്വേഷണ സംഘത്തിലുണ്ട്.
അതേസമയം മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ പങ്കെടുത്തവരാണ് ഇരുവരും.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്.
ഏപ്രില്‍ ആറിനാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contentv Highlight: Panur Mansoor Murder Case Crime Branch