പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ലെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് പന്തളം കൊട്ടാരം. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് പന്തളത്തുകൊട്ടാരം നിര്‍വ്വാഹക സംഘത്തിന്റെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ അറിയിപ്പില്‍ പറയുന്നു.
“പന്തളം കൊട്ടാരത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നതായി മനസിലാക്കുന്നു. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പന്തളം കൊട്ടാരം അറിയുന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ സന്നിധാനത്തില്‍ എത്തിക്കുന്നതും മറ്റുമായി ശബരിമലയുമായി ബന്ധപ്പെട്ട ഒരാചാരവും ലംഘിക്കുവാന്‍ കൊട്ടാരത്തിനാവില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല.”
ALSO READ:ഓരോ മിനുറ്റിലും ആംബുലന്‍സുകള്‍ ചീറിപ്പായുന്നു; ഇന്തോനേഷ്യയില്‍ മരണസംഖ്യ 832
തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കൊട്ടാരം അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്നതാണെന്നുകൂടി അറിയിപ്പില്‍ പറയുന്നു.
നേരത്തെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ, യുവതികളെ പ്രവേശിപ്പിച്ചാല്‍ തിരുവാഭരണങ്ങള്‍ വിട്ടുനല്‍കില്ല എന്ന് പന്തളം കൊട്ടാരം അറിയിച്ചുവെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.
WATCH THIS VIDEO: