| Saturday, 27th April 2024, 1:33 pm

സോഷ്യല്‍ മീഡിയ വാഴാന്‍ സെന്തില്‍ ഗണേഷിന്റെ 'ജിലുക്ക് ജിലുക്ക്' ഗാനവുമെത്തി; ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ പ്രശംസ നേടിയ ‘കാക്ക’ ഷോര്‍ട്ട് ഫിലിമിന് ശേഷം അജു അജീഷ് സംവിധാനം ചെയ്ത സിനിമയാണ് പന്തം. വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്‍ത്താഫ് പി.ടിയും റൂമ ഫിലിം ഫാക്ടറിയുടെ ബാനറില്‍ റൂമ വി.എസും സംയുക്തമായി നിര്‍മിച്ച ചിത്രമാണ് ഇത്.

സിനിമയിലെ ‘ജിലുക്ക് ജിലുക്ക്’ എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയും, സ്‌പോട്ടിഫൈ, ഗാന, ജിയോ സാവന്‍ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ഗാനം പുറത്തിറങ്ങിയത്.

നവാഗതനായ എബിന്‍ സാഗര്‍ സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്. പ്രമുഖ തമിഴ് ഗായകന്‍ സെന്തില്‍ ഗണേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചാര്‍ളി ചാപ്ലിന്‍ 2, സുരറൈ പോട്ര്, വിശ്വാസം, ഉടജ, കാപ്പാന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ശേഷം ആദ്യമായി അദ്ദേഹം മലയാളത്തില്‍ പാടുന്നു എന്ന സവിശേഷത കൂടി ‘ജിലുക്ക് ജിലുക്ക്’ എന്ന ഗാനത്തിനുണ്ട്. പി.ആര്‍.ഒ: മഞ്ജു.

Content Highlight: Pantham Movie First Song’s Lyrical Video Out

Latest Stories

We use cookies to give you the best possible experience. Learn more