| Saturday, 6th April 2019, 10:31 am

പഴയ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കുന്നു; ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പി.എസ്.സി ചോദ്യത്തിനെതിരെ പന്തളം കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രീം കോടതി വിധിയ്ക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ സ്ത്രീകള്‍ ആരെന്ന പി.എസ്.സി ചോദ്യത്തിനെതിരെ പന്തളം കുടുംബം. ഇത് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ചോദ്യമാണെന്ന് പന്തളം കുടുംബം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു.

വീണ്ടും പഴയ കാര്യങ്ങള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയാണെന്നും വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും പന്തളം കുടുംബം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓര്‍മിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നാണ് യോഗം വിമര്‍ശിച്ചത്.


ശബ്ദം ഡബ്ബ് ചെയ്‌തെന്ന രാഘവന്റെ ആരോപണം അടിസ്ഥാനരഹിതം; ഏതു തരം അന്വേഷണത്തിനും തയ്യാര്‍: ടി.വി9 എഡിറ്റര്‍ വിനോദ് കാപ്രി


അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ മാത്രം പരിശോധിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും പരാതിപ്പെട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ചോദ്യം തയ്യാറാക്കിയത് വിദഗ്ദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരാണെന്നായിരുന്നു പി.എസ്.സി പരീക്ഷയിലെ ചോദ്യം.
ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുര്‍ഗയെയുമാണ്.

We use cookies to give you the best possible experience. Learn more