മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതിയായ സി.പി. ഉസ്മാന്‍ പിടിയിലായി. അരീക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.ടി.എസ് സംഘമാണ് ഉസ്മാനെ മലപ്പുറത്ത് നിന്ന് പിടികൂടിയത്.
ഉസ്മാന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അരീക്കോട് ചോദ്യം ചെയ്യുകയാണ്. നേരത്തെയും ഉസ്മാനെ മാവോയിസ്റ്റ് കേസില്‍ പിടികൂടിയിരുന്നു.
വനമേഖലകളില്‍ വെച്ച് നടത്തിയ മാവോയിസ്റ്റ് ക്യാംപുകളില്‍ ഉസ്മാന്‍ പങ്കെടുത്തിരുന്നതായി തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹയും ഉസ്മാനുമായി സംസാരിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
അന്ന് ഉസ്മാന്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസില്‍ ഉസ്മാന്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Panteerankavu Maoist case; The third accused, C.P. Usman arrested by ATS