ന്യൂദല്‍ഹി: ഐ.എസ്.എല്‍ പതിനൊന്നാം സീസണിലെ ആദ്യ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമുകളുടെ നാലാം മത്സരവും ആരംഭിച്ച് കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ രണ്ടാം ജയം തേടി ഡല്‍ഹി ഡെയര്‍ഡെവിള്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.
തങ്ങളുടെ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ തുടക്കം പിഴച്ചെങ്കിലും കൊല്‍ക്കത്ത ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. ആന്ദ്രെ റസ്സലിന്റെയും നിതീഷ് റാണയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ച കൊണ്ടുവന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കൊല്‍ക്കത്ത 16 ഓവറില്‍ 157 നു 4 എന്ന നിലയിലാണ്.
Also Read: ‘പപ്പായെ വിളിക്ക്, എനിക്കിപ്പോ കെട്ടിപിടിക്കണം’; ബാറ്റിങ്ങിനിടെ ധോണിയെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് മകള്‍; വൈറലായി വീഡിയോ
ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് ബാറ്റിങ്ങ് നടത്തുന്ന സുനില്‍ നരെയ്‌നെ തുടക്കത്തിലെ നഷ്ടമായതും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതുമാണ് കൊല്‍ക്കത്തയുടെ തുടക്കം മെല്ലെയാക്കിയത്. ഇതില്‍ നരെയ്‌ന്റെ വിക്കറ്റ് കാണികള്‍ക്ക് കൗതുകം ഉണര്‍ത്തുന്നതായിരുന്നു.
മത്സരത്തിന്റെ മൂന്നാമത്തെ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയയായിരുന്നു നരെയ്ന്‍ പുറത്തായത്. ബോല്‍ട്ടിന്റെ ബൗണ്‍സര്‍ നരെയ്‌ന്റെ ബാറ്റിലുരസിയെങ്കിലും ഉയര്‍ന്നു ചാടിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. പന്തിന്റെ കൈയ്യില്‍ തട്ടിയ ബോള്‍ പിറകിലോട്ട് പോവുകയായിരുന്നു. സ്ലിപ്പിലുണ്ടായ മാക്‌സ്‌വെല്‍ ഉടന്‍ തന്നെ പിറകിലോട്ട് ഓടി പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.