'തലശ്ശേരി കലാപത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എത്ര വീട് തകര്‍ത്തതായി താങ്കള്‍ക്കറിയാം? വ്യാജപ്രസ്താവനകള്‍ നടത്തുന്നത് അലങ്കാരമല്ല': കെ.സുധാകരനെതിരെ പന്ന്യന്നൂര്‍ മഹല്ല് കമ്മിറ്റി
Kerala
'തലശ്ശേരി കലാപത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എത്ര വീട് തകര്‍ത്തതായി താങ്കള്‍ക്കറിയാം? വ്യാജപ്രസ്താവനകള്‍ നടത്തുന്നത് അലങ്കാരമല്ല': കെ.സുധാകരനെതിരെ പന്ന്യന്നൂര്‍ മഹല്ല് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 3:36 pm

 

തലശ്ശേരി: കണ്ണൂരില്‍ തലശേരി കലാപകാലത്ത് 68 മുസ്ലിം വീടുകള്‍ സി.പി.ഐ.എം കൊള്ളയടിച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ പന്ന്യന്നൂര്‍ മഹല്ല് കമ്മിറ്റി. തങ്ങളുടെ അറിവില്‍ കലാപകാലത്തോ, അതിനുശേഷമോ പന്ന്യന്നൂരില്‍ അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും ഇത്തരത്തില്‍ വ്യാജ പ്രസ്താവന നടത്തിയ കെ.സുധാകരന്‍ നിരുപാധികം മാപ്പു പറയണമെന്നും പന്ന്യന്നൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് മാങ്കോട്ട് പി പി. അഹമ്മദ് ഹാജി ആവശ്യപ്പെട്ടു.

പന്ന്യന്നൂരില്‍ എപ്പോഴാണ് ഇത്തരത്തിലൊരു കൊള്ളയടി നടന്നതെന്ന് കെ സുധാകരന്‍ ജനങ്ങളോട് പറയണം.
തലശ്ശേരി കലാപകാലത്ത് ഒരു വിധത്തിലുള്ള സംഘര്‍ഷവുമുണ്ടാകാത്ത പ്രദേശമാണ് പന്ന്യന്നൂര്‍.


ALSO READ: നാട്ടില്‍ കൂടി ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയായി; പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ അവരെ ഞാന്‍ കോടതി കയറ്റും; നിഷയ്‌ക്കെതിരെ ഷോണ്‍ ജോര്‍ജ്ജ്


ഇവിടെ എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെയാണ് ഇവിടെ കഴിയുന്നത്. പ്രദേശത്തെ കോണ്‍ഗ്രസുകാരുള്‍പ്പെടെ എല്ലാ നേതാക്കള്‍ക്കും അറിയാവുന്ന കാര്യം കൂടിയാണിത്. അത്തരത്തിലൊരു സാഹചര്യത്തില്‍ ഇത്തരം അബദ്ധപ്രസ്താവനകള്‍ ഒരു ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മഹല്ല് കമ്മിറ്റി വക്താക്കള്‍ പറഞ്ഞു.

മുസ്‌ലിം സമുദായം പന്ന്യന്നൂരില്‍ സുരക്ഷിതരാണ്. ഹിന്ദുവായാലും മുസ്‌ലിമായാലും സഹോദരങ്ങളെപോലെ ജീവിക്കുന്ന നാടാണിതെന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ്ഹാജി പറഞ്ഞു.


ALSO READ:മദ്യനയം മറ്റൊരു ഓഖി ദുരന്തം;തിരിച്ചടികള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകും’: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്


കലാപകാലത്തുമാത്രമല്ല, ഇപ്പോഴും സ്വസ്ഥമായി ജീവിക്കാന്‍ പറ്റുന്ന സ്ഥലമാണ് പന്ന്യന്നൂര്‍. മാധ്യമങ്ങളിലൂടെ ഈ പാരമ്പര്യത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ തങ്ങള്‍ പ്രതിഷേധിക്കുമെന്നും, ഇത്തരം തെറ്റായ പ്രചാരണം ആരുടെ ഭാഗത്തുനിന്നുണ്ടായാലും മുസ്‌ലിം സമുദായം അംഗീകരിക്കില്ലെന്നും അഹമ്മദ് ഹാജി പറഞ്ഞു.