[share]
[] കൊച്ചി: ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍ ആര്‍.എസ്.പിയെ യു.ഡി.എഫിന് വിറ്റുവെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.
24 മണിക്കൂര്‍ കൂടി കാത്തിരിന്നുവെങ്കില്‍ ആര്‍.എസ്.പിക്ക് സീറ്റ് നല്‍കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.എ ബേബിയെ കൊല്ലത്ത് നിന്ന് പിന്‍വലിക്കാന്‍ ഇടതുമുന്നണിയ്ക്ക് മടിയുണ്ടായിരുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ കേരളഘടകത്തെയാണ് ചന്ദ്രചൂഢന്‍ കൊടുംവിലയ്ക്ക് വിറ്റതെന്നും പന്ന്യന്‍ പറഞ്ഞു.
കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫില്‍ ലയിച്ചത്. ഇതേത്തുടര്‍ന്ന് ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.
കൊല്ലത്ത് എം.എ ബേബിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.