മാണിയില്‍ ചാരി പാര്‍ട്ടിയെ നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ് പന്ന്യന്‍ നടത്തുന്നതെന്നും വീണ്ടും പാര്‍ട്ടി സെക്രട്ടറിയാകാന്‍ പറ്റുമോ എന്നുള്ള ആശങ്കയാണ് പന്ന്യന്‍ രവീന്ദ്രനെന്നും കോരള അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയുടെ കപ്പലില്‍ കയറി കപ്പിത്താനാകാനാണ് കേരള കോണ്‍ഗ്രസും മാണിയും ശ്രമിക്കുന്നതെന്നും ലീഗിനും കേരള കോണ്‍ഗ്രസിനും ഇടതു മുന്നണിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, മാണിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാണിക്ക് യു.ഡി.എഫ് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വ്യക്തമാക്കി. മദ്യ നയത്തില്‍ ഇതുവരെ കൈകൊണ്ട തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാറിനോട് ബാറുടമകള്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും മാണിക്ക് പിന്നില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരതിതവും സത്യവിരുദ്ധവുമാണെന്ന് ഇതിനോടകം തെളിഞ്ഞു. ബാറുകള്‍ പൂട്ടി മദ്യ നയത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെയാണ് ബാറുടമകള്‍ പെരുമാറുന്നത്.” തങ്കച്ചന്‍ പറഞ്ഞു.
രാഷ്ട്രീയ പകപോക്കല്‍ നടത്താന്‍ കെട്ടിച്ചമച്ച ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.