സി.പി.ഐയെ ഭിന്നിപ്പിക്കാന്‍ നോക്കേണ്ട;സി.പി.ഐ ഒറ്റക്കെട്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍
Kerala
സി.പി.ഐയെ ഭിന്നിപ്പിക്കാന്‍ നോക്കേണ്ട;സി.പി.ഐ ഒറ്റക്കെട്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th November 2017, 1:19 pm

തിരുവനന്തപുരം: സി.പി.ഐയെ ഭിന്നിപ്പിക്കാന്‍ ആരും നോക്കേണ്ടെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ ഒറ്റക്കെട്ടാണെന്നും

കെ.ഇ ഇസ്മയില്‍ പറഞ്ഞത് അടര്‍ത്തിയെടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.


Dont Miss മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ഗംഭീര റേറ്റിങ് നല്‍കിയ മൂഡീസ് വ്യാജ റേറ്റിങ്ങിലൂടെ യു.എസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തളളിവിട്ടതിന് വന്‍തുക പിഴയൊടുക്കിയവര്‍


തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നേതാവും എം.പിയുമായ കെ.ഇ ഇസ്മയിലിന്റെ പ്രസ്താവനയെ പൂര്‍ണമായും തള്ളി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിക്കെതിരെ നിലപാടെടുത്തത് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു. അക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണെന്നും പ്രകാശ്ബാബു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്താതെയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കെ.ഇ ഇസ്മയില്‍ ആലപ്പുഴയില്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.

പത്താം തീയതി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലേക്ക് എത്തിയത്. സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ തോമസ് ചാണ്ടിയെ രാജിവെപ്പിക്കാനാവശ്യമായ നിലപാടിലേക്ക് എല്‍.ഡി.എഫിനെ എത്തിക്കുക എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. ആ യോഗത്തില്‍ കെ.ഇ ഇസ്മയില്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് ചിലപ്പോള്‍ യോഗ തീരുമാനം വ്യക്തമായിട്ടുണ്ടാവില്ലെന്നും, കൂടിയാലോചന നടത്തിയില്ല എന്ന തരത്തിലുള്ള പ്രസ്താവന അതുകൊണ്ടായിരിക്കാമെന്നും പ്രകശ് ബാബു ചൂണ്ടിക്കാട്ടിയിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പല നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.