| Tuesday, 16th July 2013, 5:16 pm

അസാന്മാര്‍ഗിക മാര്‍ഗത്തിലൂടെ സര്‍ക്കാറിനെ താഴെയിറക്കില്ല: പന്ന്യന്‍ നിലപാട് തിരുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം സി.പി.ഐ നേതാവ് ##പന്ന്യന്‍ രീവന്ദ്രന്‍ നിലപാട് തിരുത്തി. അസാന്മാര്‍ഗിക മാര്‍ഗത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പന്ന്യന്‍ നിലപാട് തിരുത്തിയത്. ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ല.[]

യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഉമ്മന്‍ ചാണ്ടിക്ക് യോഗ്യതയില്ലെന്നും ഇക്കാര്യത്തില്‍ സി.പി.ഐക്കും സി.പിഎമ്മിനും വ്യത്യസ്ത നിലപാടില്ലെന്നും പന്ന്യന്‍ പറഞ്ഞു.

മാണിയോട് രാഷ്ട്രീയ അയിത്തമില്ലെന്നും ഭരണപക്ഷത്തിന്റെ തകര്‍ച്ചയില്‍ പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് പന്ന്യന്‍ നിലപാടില്‍ മാറ്റം വരുത്തിയത്.

ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദം കെ എം മാണിയാണ്. മാണിയോട് തൊട്ടുകൂടായ്മയില്ല. കേരളത്തില്‍ നിലവില്‍ ഭരണമില്ലാത്ത അവസ്ഥയാണെന്നും പന്ന്യന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിണറായിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം എല്‍.ഡി.എഫിന് അനുകൂലമാണെന്നും ഇത് കൂടുതല്‍ അനുകൂലമാക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more