| Tuesday, 10th June 2014, 5:08 pm

ആര്‍.എസ്.പി സി.പി.ഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട്: ചന്ദ്രചൂഡന് പന്ന്യന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ആര്‍.എസ.്പി സി.പി.ഐയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ടെന്നും തോറ്റ് നാടുകടന്ന് നേതൃത്വത്തിലിരിക്കുന്ന ആള്‍ അല്ല താനെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍.എസ്.പിയുടെ സ്ഥാനമെന്തെന്ന് അവര്‍ ചിന്തിക്കണമെന്നും ആര്‍.എസ്.പിയെ ഇന്നത്തെ നിലയിലാക്കിയതിന്റെ ഉത്തരവാദി ചന്ദ്രചൂഡനാണെന്നും പന്ന്യന്‍ ആരോപിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍.എസ്.പി ആണാണോ പെണ്ണോണോയെന്നും ചോദിച്ച പന്ന്യന്‍ വൈദ്യനെ സ്വയം ചികിത്സിക്കു എന്നേ തനിക്ക് പറയാനുളളുവെന്നും പന്ന്യന്‍ പറഞ്ഞു. ആര്‍.എസ്.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.ജെ ചന്ദ്രചൂഡന്റെ വിമര്‍ശനത്തിനെതിരെയാണ് പന്ന്യന്റെ പ്രതികരണം. ആര്‍.എസ്.പികളുടെ ലയന സമ്മേളനത്തില്‍ ചന്ദ്രചൂഡന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ എല്‍.ഡി.എഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മഹത്തായ പാര്‍ട്ടി ആണും പെണ്ണും കെട്ടവന്റെ കൈയ്യിലാണെന്നും പുറകില്‍ നിന്നും നോക്കിയാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയില്ലെന്നും പറഞ്ഞ്  ടി.ജെ ചന്ദ്രചൂഡന്‍ സി.പി.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കശ്മലന്‍മാരും കാരുണ്യമില്ലാത്തവരുമായ നേതാക്കളാണ് സി.പി.ഐ.എമ്മിന്റേതെന്നും ഇതാണ് പ്രേമചന്ദ്രനെതിരായ പരാമര്‍ശത്തില്‍ കണ്ടതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്ന നയമാണ് സി.പി.ഐ.എമ്മിന്റേത്. പ്രതികരണം നടത്തുന്ന ആളെ കണ്ടാല്‍ പേടി തോന്നുമെന്നും അപ്പോള്‍ ഓര്‍മവരിക 51 വെട്ടേറ്റ ടി.പി ചന്ദ്രശേഖരന്റെ മുഖമാണ്- ചന്ദ്രചൂഡന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more