| Wednesday, 23rd July 2014, 4:48 pm

വിദ്യാലയങ്ങളെ ഭരിക്കുന്നത് ജാതിമത തീവ്രവാദ സംഘങ്ങള്‍: പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കുന്നത്  ഭരണാധികാരികള്‍ക്ക് മുന്നിലുള്ള കീഴടങ്ങലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ജാതിമത തീവ്രവാദ സംഘങ്ങളാണ് വിദ്യാലയങ്ങളെ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്തോന്നിത്തരത്തിന് വിദ്യാര്‍ത്ഥികള്‍ മൗനാനുവാദം നല്‍കരുതെന്നും സമരങ്ങള്‍ മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരമുളള സ്ഥിരം അജണ്ടകളാകരുതെന്നും  പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. പഠിപ്പുമുടക്കല്‍ സമരം അവസാനിപ്പിക്കണമെന്ന ഇപി ജയരാജന്റെ പ്രസ്താവനയോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനങ്ങളില്‍ നിന്നകലുന്നുവെന്നും ഇടതുപക്ഷം പുറകോട്ടു  പോകുന്നത് എന്തുകൊണ്ടെന്ന് ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more