ഹിന്ദു മുസ്‌ലീം സ്പര്‍ധ വളര്‍ത്തി രാജ്യം മുതലാളിമാരെ ഏല്‍പ്പിക്കാന്‍ മോദി ശ്രമിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍
കാഞ്ഞങ്ങാട്: ഹിന്ദു മുസ്‌ലീം സ്പര്‍ധ വളര്‍ത്തി രാജ്യത്തെ മുതലാളിമാര്‍ക്ക് ഏല്‍പ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.
ശബരിമല എന്ന അജണ്ട മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. മനുഷ്യമനസിനെ മതത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്ന ഈ നയം രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനേ ഉപകരിക്കുകയുള്ളു.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിന് യോഗ്യനാണോയെന്ന് സ്വയം ചോദിക്കണം. നുണ പറയുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രാവീണ്യമുള്ള പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം സ്വയം തെളിയിച്ചിരിക്കുകയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ നുണയനായി മോദി മാറിയിരിക്കുകയാണ്. കേരളത്തില്‍ വന്ന് ഇവിടെ ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാതന്ത്ര്യമില്ല എന്നാണ് പറഞ്ഞത്.
രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വിമര്‍ശനത്തിന് പോലും മാന്യതയില്ലാതായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വര്‍ഗീയത പടര്‍ത്തിയാല്‍ അത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആവശ്യം ഇല്ലാതാക്കും. രാഷ്ട്രീയ പ്രസ്ഥാനമാണ് ജീവിതത്തിന്റെ കരുത്ത്. അത് തകര്‍ന്നാല്‍ രാജ്യം വര്‍ഗീയവാദികളുടെ കൂത്തരങ്ങായി മാറുമെന്നും പന്ന്യന്‍ പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.