| Monday, 18th June 2018, 7:57 am

പൊലീസില്‍ ഒരുപാട് അലവലാതികളുള്ള കാലമാണിത്; ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോള്‍ പൊലീസാണ് കൂട്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.പൊലീസില്‍ ഒരുപാട് അലവലാതികളുള്ള കാലമാണിതെന്നും അധോലോക സംഘത്തിനും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോള്‍ പൊലീസുകാരാണു കൂട്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടം പൊലീസുകാര്‍ ക്രിമിനല്‍ പണിയാണ് എടുക്കുന്നത്. പൊലീസുകാര്‍ മനുഷ്യത്വം ഇല്ലാത്തവരായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read”അന്ന് ഋഷിരാജ് സിംഗിന് താമസിക്കാന്‍ ഒരു വീടു കിട്ടിയിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല”; ടി. പി സെന്‍കുമാര്‍


ഒരു യുവാവിനെ ആളുമാറി മര്‍ദ്ദിച്ച് കൊന്നു. കുറച്ചുപേര്‍ കാരണം മറ്റു ചെറുപ്പക്കാരായ പൊലീസുകാര്‍ക്കു പെണ്ണുകിട്ടാത്ത അവസ്ഥയാണിപ്പോളെന്നും പ്രസംഗമധ്യേ അദ്ദേഹം പറഞ്ഞു.

ഒരു കാരണവുമില്ലാതെ പണ്ട് ഒരു പൊലീസുകാരന്‍ തന്റെ നടുവിന് ചവിട്ടിയത് കൊണ്ടാണ് ഇപ്പോഴും ബെല്‍റ്റ് ഇട്ട് നടക്കേണ്ടി വരുന്നത്. പൊലീസ് മേധാവിയുടെ വീട്ട് കാവലിനും പട്ടിയെ കുളിപ്പിക്കാനും അടിച്ചുവാരാനും നായയെ കുളിപ്പിക്കാനും ഷൂ തുടയ്ക്കാനും വരെ പൊലീസുകാരാണ്. തെറ്റു ചെയ്യുന്ന പൊലീസുകാരെ പിരിച്ച് വിട്ടാല്‍ മാത്രമേ പൊലീസ് സേന നന്നാകുകയുള്ളു- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more