News of the day
പന്ന്യന്‍ രവീന്ദ്രനെ പാഷാണം വര്‍ക്കിയോട് ഉപമിച്ച് വെഞ്ഞാറമൂട് ശശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 10, 07:12 am
Sunday, 10th August 2014, 12:42 pm

[]തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ പഷാണം വര്‍ക്കിയോട് ഉപമിച്ച്  കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. പാവ സെക്രട്ടറിയായ പന്ന്യന്‍ മറ്റുള്ളവരുടെ വാക്ക് കേട്ട് മാത്രം പ്രവര്‍ത്തിക്കുന്നയാളാണെന്നും വെഞ്ഞാറമൂട് ശശി പറഞ്ഞു.

ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പന്ന്യന്‍ രവീന്ദ്രന് മാത്രമാണ് ഉത്തരാവദിത്തം. പന്ന്യന്‍ ഇരട്ട മുഖമുള്ള നടനാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് തങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം പന്ന്യന്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറേണ്ടതില്ലെന്ന് മുതിര്‍ന്ന നേതാക്കളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവും വ്യക്തമാക്കി.

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്ന് സി.പി.ഐ കേന്ദ്രനേതൃത്വം. സംസ്ഥാന ഘടകം തീരുമാനിച്ച സ്ഥാര്‍ത്ഥികളെ അംഗീകരിക്കുക മാത്രമാണ് കേന്ദ്ര നേതൃത്വം ചെയ്തതെന്നും വ്യക്തമാക്കി.