ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും
India
ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2017, 10:33 am

ചെന്നൈ: ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കാനുള്ള നീക്കവുമായി ഒ. പനീര്‍ശെല്‍വം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാനാണ് പനീര്‍ശെല്‍വത്തിന്റെ തീരുമാനം.

അമ്മയുടെ മരണശേഷവും ശശികല ഇപ്പോഴും താമസിക്കുന്നത് പോയസ് ഗാര്‍ഡനിലാണ്. ശശികലയെ പുറത്താക്കി പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണ് പനീര്‍ശെല്‍വം. ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നെയിലെത്തും. 2.30 ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

ഇതിനിടെ ഐ.എ.ഡി.എം.കെയുടെ ട്രഷറര്‍ ഞാന്‍ തന്നെയാണെന്നും ബാങ്ക് ഇടപാടുകള്‍ മറ്റാരിലൂടെയും നടത്തരുതെന്നും ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് പനീര്‍ശെല്‍വം കത്തയച്ചിരുന്നു. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ലെന്നും രേഖാമൂലം താന്‍ തന്നെയാണ് പാര്‍ട്ടി ട്രഷറര്‍ എന്നുമാണ് പനീര്‍ശെല്‍വം പറയുന്നത്.
തന്നെ പുറത്താക്കിയ ശശികലയുടെ നടപടി അനധികൃതമാണ്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് തന്നെ പുറത്താക്കാനാകില്ല. അതുകൊണ്ട് തന്നെ രേഖാമൂലമുള്ള അറിയിപ്പുകളില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും ശെല്‍വത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നു.


Dont Miss അമ്മയുടെ ചികിത്സ ഒരു തുറന്ന പുസ്തകമാണ്: അവര്‍ ആശുപത്രിയിലിരുന്ന് ഹനുമാന്‍ സീരിയല്‍ വരെ കാണുമായിരുന്നു: വെളിപ്പെടുത്തലുമായി ശശികല 


എ.ഐ.എ.ഡി.എം.കെയുടെ പ്രധാന പണമിടപാടുകള്‍ നടത്തുന്ന കരൂര്‍ വൈശ്യാ ബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യക്കുമാണ് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നവരെ നിലവിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ തുടരണമെന്നാണ് നിയമമെന്നും പനീര്‍ശെല്‍വം കത്തിലൂടെ പറയുന്നത്.